മലയാളിയുടെ വീട്ടിലേക്ക് ഒട്ടേറെ പുതിയ വിഭവങ്ങൾ  വിരുന്നെത്തുന്ന സമയം കൂടിയാണ് ഓണക്കാലം. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള മഹാബലി ചക്രവർത്തിയുടെ എഴുന്നള്ളത്തിനെ ഈ വർഷം നമുക്ക് പുതിയ ഹീറോ ബൈക്കുകളോടൊപ്പം  വരവേൽക്കാം. 

 ഇരു ചക്രവാഹന രംഗത്തെ അതികായരായ ഹീറോ മോട്ടോർകോർപ്പ് ഓഫറുകളുടെ വൈവിധ്യമാർന്ന നിരയാണ് ഈ ഓണക്കാലത്തെ വരവേൽക്കാനായി ഒരുക്കിയിട്ടുള്ളത്. ബൈക്കിങ്ങിന്റെ ഒരു പുതിയ യുഗത്തിനാണ് ഹീറോയുടെ ആധുനിക വാഹനങ്ങൾ അരങ്ങൊരുക്കുന്നത്. പ്രോഗ്രാമ്ഡ് എഫ്ഐ ടെക്നോളജിയുടെ പിൻബലവും Xsens സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച ഹീറോയുടെ പുതുനിര ബൈക്കുകൾ നൂതനമായ യാത്രാനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.  അത്യാധുനിക ഗ്രാഫിക്ക് ഡിസൈനുകൾ പുതിയ ഹീറോ ബൈക്കുകൾക്ക് കൂടുതൽ മിഴിവേകുന്നു. 

പുതിയ ഉപഭോക്താക്കൾക്കുള്ള ഓഫറുകൾക്കൊപ്പം പഴയ വാഹനം മാറ്റി വാങ്ങുന്നവർക്കും ആകർഷകമായ ഓഫറുകളാണ് ഹീറോ ഒരുക്കിയിട്ടുള്ളത്. എല്ലാ സ്കൂട്ടർ മോഡലുകൾക്കും 3000 രൂപ മുതലും ഗ്ലാമർ ബൈക്കിന് 2000 രൂപ മുതലും എക്സ്ചേഞ്ച്/ ലോയൽട്ടി ബോണസ്സായി ലഭിക്കും. വായ്പ വ്യവസ്ഥയിൽ വാഹനം വാങ്ങുന്നവർക്ക് 6.99% എന്ന പ്രത്യേക പലിശ നിരക്കിലൂടെ 6000 രൂപ വരെ ലാഭിക്കാനാകും. 5999 രൂപ മുതലാണ് ഡൗൺ പേയ്മെന്റ്. കൂടാതെ, ഹീറോ ഇരുചക്രവാഹനങ്ങൾ വാങ്ങാൻ താൽപ്പര്യമുള്ള കോ-ഒപ്പ് ബാങ്കുകളിലെയും സൊസൈറ്റികളിലെയും എല്ലാ അംഗങ്ങൾക്കും 3000 രൂപ വരെ അധിക ആനുകൂല്യം ലഭിക്കും.

ഇവയ്ക്കുപുറമെ അഞ്ചു വർഷ വാറന്റി, ഹീറോ ഗുഡ് ലൈഫ് പ്രോഗ്രാം, അഞ്ചു തവണത്തേയോ 15 മാസത്തേയോ ഫ്രീ സർവ്വീസ് തുടങ്ങി നിരവധി ഓഫറുകളും ഹീറോയുടെ പുതുനിര ബൈക്കുകൾക്കൊപ്പമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഹീറോ ഡീലറെ സമീപിക്കുകയോ 9311243642 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.