2019-20 സാമ്പത്തിക വർഷം സിയാൽ 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയും ലാഭവും നേടിയിരുന്നു.
തിരുവനന്തപുരം: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ലാഭവിഹിതം കേരള സർക്കാരിന് കൈമാറി. 2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
മുഖമന്ത്രി പിണറായി വിജയന് സിയാൽ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ ലാഭവിഹിതമായ ചെക്ക് കൈമാറി. കേരള സർക്കാരിന് 32.42 ശതമാനം ഓഹരിയാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലുളളത്.
2019-20 സാമ്പത്തിക വർഷം സിയാൽ 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയും ലാഭവും നേടിയിരുന്നു.