Asianet News MalayalamAsianet News Malayalam

വാവെ കമ്പനിയുടെ 5ജി നെറ്റ്‌വർക് സംവിധാനത്തിന് യുകെയുടെ വിലക്ക്

ബ്രിട്ടന്റെ നീക്കത്തെ ചൈന നിശിതമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ തീരുമാനത്തിൽ നിരാശയുണ്ടെന്നായിരുന്നു വാവെയുടെ പ്രതികരണം. 

great Britain bans new Huawei 5G network installation
Author
London, First Published Dec 2, 2020, 5:03 PM IST

ലണ്ടൻ: വാവെ കമ്പനിയുടെ 5ജി കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് യുകെ സർക്കാർ ബ്രിട്ടീഷ് ടെലി കമ്യൂണിക്കേഷൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി. 2021 സെപ്തംബർ മുതലാണ് വിലക്ക്. ചൈനീസ് കമ്പനിയെ ഹൈ സ്പീഡ് മൊബൈൽ നെറ്റ്‌വർക് സംവിധാനത്തിൽ നിന്ന് മാറ്റിനിർത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കം.

2027 ന് മുൻപ് വാവെയുടെ എല്ലാ ഉപകരണങ്ങളും 5ജി നെറ്റ്‌വർക് സംവിധാനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ബ്രിട്ടൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. വാവെ കമ്പനിക്ക് മേലുള്ള സുരക്ഷാ സംശയങ്ങളെ തുടർന്ന് അമേരിക്കയടക്കം സ്വീകരിച്ച നിലപാടാണ് ഇതിന് കാരണമായത്.

ബ്രിട്ടന്റെ നീക്കത്തെ ചൈന നിശിതമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ തീരുമാനത്തിൽ നിരാശയുണ്ടെന്നായിരുന്നു വാവെയുടെ പ്രതികരണം. വിലക്ക് മറികടന്ന് വാവെയുടെ സേവനം ഉപയോഗിച്ചാൽ കമ്പനികൾക്ക് മേൽ 133140 ഡോളർ പിഴ ചുമത്തും.

Follow Us:
Download App:
  • android
  • ios