Asianet News MalayalamAsianet News Malayalam

ITCC ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു

ഇന്ത്യക്കു അകത്തും പുറത്തും ഉള്ള നിരവധി ബിസിനസ്സുകാർ  പങ്കെടുത്തു. മോഹൻജി  ഫൌണ്ടേഷൻ സ്ഥാപകൻ ശ്രീ മോഹൻജി ഉദ്‌ഘാടനം നിർവഹിച്ചു

ITCC Business Conclave Held
Author
First Published Jan 11, 2023, 8:17 PM IST

ഇൻഡോ ട്രാൻസ്‌വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് രണ്ടു ദിവസമായി കൊച്ചി ഗ്രാന്റ് ഹയാത്  ഹോട്ടലിൽ ITCC ബിസിനസ് കോൺക്ലേവ് തിങ്ക് വൈസ് ഗോ ഗ്ലോബൽ എന്ന ആശയത്തെ ആസ്പദമാക്കി നടത്തുകയുണ്ടായി. ഇന്ത്യക്കു അകത്തും പുറത്തും ഉള്ള നിരവധി ബിസിനസ്സുകാർ  പങ്കെടുത്തു. മോഹൻജി  ഫൌണ്ടേഷൻ സ്ഥാപകൻ ശ്രീ മോഹൻജി ഉദ്‌ഘാടനം നിർവഹിച്ചു.

ടൈഗർ സന്തോഷ് നായർ രണ്ടു ദിവസത്തെ പരിശീലനത്തിന് നേതൃത്വം നൽകി. ഈ പ്രോഗ്രാമിനോട് അനുബന്ധിച് മോഹൻജി, സന്തോഷ് നായർ, ടെന്നി  തോമസ് വട്ടക്കുന്നേൽ, ഷീലാ സുധാകരൻ, സനിൽ എബ്രഹാം  എന്നിവർ നേരിട്ടും DR. രാധാകൃഷ്‌ണപിള്ള, അജു ജേക്കബ് എന്നിവർ ഓൺലൈൻ ആയും പങ്കെടുത്തു.

ബിസിനസ്സുകളുടെ ഭാവിയെ കുറിച്ച് ഒരു പാനൽ ഡിസ്കഷൻ നടത്തുകയുണ്ടായി. അതിനു ശേഷം നടന്ന ഗ്രൂപ്പ് ഡിസ്‌കഷനുകളിൽ അനവധി പുതിയ ബിസിനസ് ആശയങ്ങൾ ഉടലെടുത്തു. ഇതിനോട് അനുബന്ധിച് നടന്ന ചടങ്ങിൽ ഐ ടി സി സി ബിസിനസ്സ് എക്സലൻസ് 2023 അവാർഡുകൾ വിതരണം ചെയ്തു .

അവാർഡ് ജേതാക്കൾ: Dr. ADV. സംസുദീൻ, സലിം ഇമേജ് മൊബൈൽസ്, ഇളവരശി പി ജയകാന്ത്‌, ടി ആർ ശംസുദ്ധീൻ, ഷഹദ് എ കരിം, ITCC ചെയർമാൻ അബ്ദുൽ കരിം മറ്റു ഡയറക്ടർമാരായ അബ്ദുൽ ജബ്ബാർ, അശോക് കുമാർ, കെ വി കൃഷ്ണകുമാർ, പ്രണവ് കെ, നിസാർ ഇബ്രാഹിം, അമൽ രാജ്, സുരേഷ് കെ, ഷൈജു കാരയിൽ, നഈം ഇക്ബാൽ, അജ്മൽ പരോര എന്നിവർ സന്നിഹിതരായിരുന്നു.

Follow Us:
Download App:
  • android
  • ios