കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, ചോദ്യം ചെയ്ത് നൽകിയ ഹര്‍ജി തള്ളിയ, ഹൈക്കോടതി വിധിയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. കേന്ദ്ര സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ആകില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.