പ്രമുഖ ഡിജിറ്റൽ ഷോറും ശൃംഖലയായ മൈജിയുടെ എൺപത്തി രണ്ടാമത് ഷോറും എറണാകുളം കടവന്ത്രയിൽ പ്രവർത്തനമാരംഭിച്ചു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയാണ് മൈജിയുടേത്. മെട്രോപില്ലര്‍ 769 ന് എതിര്‍വശം ട്രൈറ്റന്‍ കോംപ്ലക്‌സിലാണ് 82-ാം ഷോറൂം. ഉദ്ഘാടന ഓഫറായി മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപക്കൂം 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. ഒപ്പം വമ്പിച്ച വിലക്കുറവും ഡിസ്‌ക്കൗണ്ട് ഓഫറുകളുമായി 'വേറൊരു റേഞ്ച്' ക്രിസ്മസ് - ന്യൂ ഇയര്‍ ഫെസ്റ്റും മൈജിയില്‍ ഇതോടൊപ്പം ആരംഭിക്കും. മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുറവും ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. 24 ഇഞ്ച് മുതല്‍ 82 ഇഞ്ച് വരെയുള്ള എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വി.കള്‍ മൈജി യില്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത മോഡല്‍ ടിവി വാങ്ങുമ്പോള്‍ 1000 രൂപ ക്യാഷ്ബാക്ക്, 2.1 ഹോം തിയേറ്റര്‍ മുതലായവ ലഭിക്കും. തെരഞ്ഞെടുത്ത മോഡല്‍ ടാബ്‌ലെറ്റുകള്‍ വാങ്ങുമ്പോള്‍ 1,999 രൂപ വിലയുള്ള MI ബഡ്‌സ് തികച്ചും സൗജന്യമായി നേടാം. കൂടാതെ ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4,498 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ച് +  MI ബഡ്‌സ് സൗജന്യമായി നേടാം.

പ്രമുഖ ഫിനാന്‍സ് കമ്പനികള്‍ വഴി അതിവേഗ ലോണ്‍ സൗകര്യവും ഒപ്പം 10% വരെ ക്യാഷ്ബാക്ക്, EMI ക്യാഷ്ബാക്ക് സ്‌കീമുകള്‍ ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് / ഇ.എം.ഐ. സൗകര്യം വഴി അതി വേഗം ലോണ്‍, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

ഉദ്ഘാടന ചടങ്ങില്‍ സിജോ ജെയിംസ് (റീജിയണല്‍ ബിസിനസ് മാനേജര്‍), മാര്‍ഷല്‍ ഗോമസ് (ബിസിനസ് ഡെവല്പ്പമെന്റ് മാനേജര്‍), ജിതേഷ് (പ്രൊഡക്റ്റ് മാനേജര്‍), റെനിത്ത് (പ്രൊഡക്റ്റ് മാനേജര്‍) രാജ്കുമാര്‍ (പ്രൊഡക്റ്റ് മാനേജര്‍) രാജേഷ് നായര്‍ (സീനിയര്‍ മാനേജര്‍, മൈജി കെയര്‍), ധനേഷ് (സ്‌റ്റോര്‍ മാനേജര്‍) തുടങ്ങിയവര്‍  പങ്കെടുത്തു.