എല്ലാ നിമിഷങ്ങളിലും മധുരം നിറയ്ക്കാൻ നിങ്ങളോടൊപ്പം വ്യത്യസ്തമായ കൂട്ട്, അതാണ് പപ്പായ്. അന്താരാഷ്ട്ര കുക്കീസ് ദിനത്തോടനുബദ്ധിച്ച് പുതിയ ഉത്പന്നവുമായി വിപണിയിലെത്തിയിരിക്കുകയാണ് പ്രമുഖ ഭക്ഷ്യ ബ്രാൻഡായ പപ്പായ്. ഐസ്ക്രീം ഉത്പന്നങ്ങളുടെ വിജയത്തിന് പിന്നാലെയാണ് യൂറോപ്യൻ രുചിയുമായി പപ്പായ് കുക്കീസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.  ട്രാൻസ് ഫാറ്റ്, അമിതമായി ചേർക്കുന്ന നിറം, എന്നിവ പൂർണമായും ഒഴിവാക്കിയാണ് പപ്പായ് കുക്കീസുമായി വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്.

നാല് വിത്യസ്ത രുചി വൈവിധ്യവുമായാണ് പപ്പായ് കുക്കീസ് എത്തുകയെന്നതാണ് മറ്റൊരു സവിശേഷത. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ട്രിപ്പ്-ഫിൽ, ബ്രേക്ക്-ഫിൽ, ജോയ്-ഫിൽ, കൗണ്ടർ - ഫിൽ, എന്നിങ്ങനെ നാല് വിത്യസ്ത രീതിയിലാണ് പപ്പായ് കുക്കീസുമായി രംഗത്ത് എത്തിയിരിക്കുന്നത്. രുചിയുടെ പുതു അനുഭവവും, മികച്ച ഗുണനിലവാരവുമാണ് പപ്പായ് കുക്കീസ് ഉറപ്പ് വരുത്തുന്നത്.

 

സ്വാഭാവിക  ചേരുവകളും, മികച്ച  ശുചിത്വ അന്തരീക്ഷത്തിലുള്ള പായ്ക്കിംഗും
മറ്റ് ഉത്പന്നങ്ങളിൽ നിന്ന് പപ്പായ് കുക്കീസിനെ വേറിട്ട് നിർത്തുന്നു. ഓട്ടോമാറ്റിക് പ്ലാന്റിൽ‌ ഉത്പാദിപ്പിക്കുന്നതിനാൽ തന്നെ നൂറ് ശതമാനം ഗുണനിലവാരവും കമ്പനി ഉറപ്പാക്കുന്നു. ചോക്ലേറ്റിന്റെ സമൃദ്ധിയും തേനിന്റെ മധുരവും ഊറുന്ന ചോക്കോ ഹണിയും കറുത്ത ഉണക്കമുന്തിരിയും ബദാമും കൂട്ടിയിണക്കിയുള്ള ഫ്രൂട്ട് & നട്ട്സും പുത്തൻ രുചി അനുഭവമാണ് കുക്കീസിൽ സമ്മാനിക്കുന്നത്.

വിപണിയിൽ ആവശ്യക്കാർ ഏറുന്നതിനനുസരിച്ച് തങ്ങളുടെ കുക്കീസിൽ പുതിയ രുചികൾ പരീക്ഷിക്കുമെന്നും പപ്പായ് പറയുന്നു.  വൈവിധ്യമാർന്ന രുചികളോടെ  വിപണിയിൽ ഉണ്ടാവുമെന്നും പപ്പായ് അവകാശപ്പെടുന്നു.