Asianet News MalayalamAsianet News Malayalam

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ തലപ്പത്തേക്ക് വീണ്ടും ഉദയ് കൊട്ടക്ക് എത്തുന്നു, ഓഹരികളിൽ മുന്നേറ്റം

ആർ ബി ഐയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ 0.48 ശതമാനം ഉയർന്ന് 1,949 രൂപയിലെത്തി. 

RBI approves re-appointment Of Uday Kotak as MD of kotak Mahindra bank
Author
Mumbai, First Published Dec 15, 2020, 2:39 PM IST

മുംബൈ: 2021 ജനുവരി ഒന്നിന് മുതൽ മൂന്ന് വർഷത്തേക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകൻ ഉദയ് കൊട്ടക്കിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വീണ്ടും നിയമിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകി. കൊട്ടക് മഹീന്ദ്ര ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിം​ഗിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാർട്ട് ടൈം ചെയർമാനായി പ്രകാശ് ആപ്തെയും ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ദിപാക് ഗുപ്തയെയും വീണ്ടും നിയമിക്കാനും കേന്ദ്ര ബാങ്ക് അംഗീകാരം നൽകി.

"2020 മെയ് 13 നും 2020 ഓഗസ്റ്റ് 18 നും നടന്ന യോഗങ്ങളിൽ റിസർവ് ബാങ്ക് നിയമങ്ങൾക്ക് വിധേയമായി നിയമനങ്ങൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിരുന്നു, ”ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

ആർ ബി ഐയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ 0.48 ശതമാനം ഉയർന്ന് 1,949 രൂപയിലെത്തി. എന്നാൽ, മൊത്തത്തിലുള്ള വിപണിയിലെ ബലഹീനത കാരണം, സ്റ്റോക്ക് നേട്ടം ഉപേക്ഷിക്കുകയും 0.4 ശതമാനം ഇടിഞ്ഞ് 1,932 രൂപയിലേക്ക് താഴുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios