Asianet News MalayalamAsianet News Malayalam

ലേലം വിജയിക്ക് ഐ ഫോൺ സൗജന്യമായി നൽകി 'സേവ് ബോക്സ്'

ഞായറാഴ്ച്ച നടത്തിയ സൂപ്പർ സൺഡേയിലെ ഐ ഫോൺ ലേലത്തിൽ ഒരേ സമയം ആയിരത്തോളം പേരാണ് പങ്കെടുത്തത്

savebox bidding winner
Author
Kochi, First Published Dec 21, 2020, 4:15 PM IST

കേരളത്തിലെ ആദ്യത്തെ ബിഡ്ഡിങ് ആപ്പായ സേവ് ബോക്സ് ഞായറാഴ്‌ച നടത്തിയ സൂപ്പർ സൺഡേയിലെ ലേലം വിജയിക്ക് ഐ ഫോൺ സൗജന്യമായി നൽകി. പാലക്കാട് സ്വദേശി സ്വരാജ് ശങ്കർ ആണ് ഐഫോൺ മിനി സൗജന്യമായി നേടിയ ഭാഗ്യവാൻ. മികച്ച വിലക്കുറവിൽ പ്രൊഡക്ടുകള്‍ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് സൂപ്പർ സൺഡേയിലൂടെ സേവ് ബോക്സ് ഒരുക്കിയത്. ബിഡ്ഡ് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സ്വരാജ് ശങ്കറിന്റെ  വീട്ടിലെത്തിച്ചാണ് സേവ് ബോക്സ് ഐഫോൺ നൽകിയത്. "ഗോകുൽ സുരേഷും അജു വർഗീസും ഒന്നിച്ച സേവ് ബോക്സിന്റെ അൾട്ടിമേറ്റ് ലേലം പരസ്യം കണ്ടാണ് താൻ സേവ് ബോക്സിൽ ബിഡ്ഡിങ് ആരംഭിച്ചത്. ഒരിക്കലും തനിക്ക് ഇത്തരത്തിലുള്ള ഒരു സമ്മാനം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഇപ്പോഴും സമ്മാനം കിട്ടിയത് തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്നും മികച്ച രീതിയിൽ ബിഡ്ഡിങ് നടക്കുന്ന ആപ്പാണ് സേവ് ബോക്സ് എന്നും ഐ ഫോൺ നേടിയ സ്വരാജ് ശങ്കർ പറഞ്ഞു.

ഞായറാഴ്ച്ച നടത്തിയ സൂപ്പർ സൺഡേയിലെ ഐ ഫോൺ ലേലത്തിൽ ഒരേ സമയം ആയിരത്തോളം പേരാണ് പങ്കെടുത്തത്. ഇതിനോടകം തന്നെ  ജനകീയമായി മാറിയ സേവ് ബോക്സിന് മികച്ച അഭിപ്രായമാണ് ഉപഭോക്താക്കിടയിലുള്ളത്. "ജനുവിനായി ബിഡ്ഡിങ് നടത്തുന്നവരെയാണ് എന്നും സേവ് ബോക്സ്  സ്വാഗതം  ചെയ്യുന്നതെന്നും  ജനുവിൻ ബിഡ്ഡിങ് ആണ് ഏപ്പോഴും സേവ് ബോക്സിൽ നടക്കുന്നതെന്നും സ്വരാജ് ശങ്കറിന്റെ വീട്ടിലെത്തി ഐ ഫോൺ കൈമാറിക്കൊണ്ട് സേവ് ബോക്‌സ് സ്ഥാപകന്‍ സ്വാതിഖ് റഹീം പറഞ്ഞു. ഇലക്ട്രോണിക്സ്, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ ആളുകള്‍ക്ക് ലേലം വിളിച്ചെടുക്കാന്‍ കഴിയുന്ന രീതിയിലാണ് സേവ് ബോക്സ് ഡിജിറ്റല്‍ ആപ്പ് ഒരിക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍, ഐ ഫോൺ, ലാപ്ടോപ്പുകള്‍, ടിവി, തുടങ്ങി ലക്ഷ്വറി പ്രൊഡക്ടുകള്‍ വരെ നിങ്ങൾ ആഗ്രഹിക്കുന്ന പരമാവധി വിലക്കുറവില്‍ സേവ് ബോക്സ് ആപ്ലിക്കേഷനിലൂടെ ലേലം വിളിച്ച് നേടിയെടുക്കാനാവും. 

സേവ് ബോക്സിൽ ഓരോ ലേലവും ആരംഭിക്കുന്നത് ഒരു രൂപ മുതലാണ്. ലേലത്തിൽ പങ്കെടുക്കുന്ന വ്യക്തി ലേല തുക ഉയർത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. ലേലം വിജയിക്കുന്ന വ്യക്തിക്ക് വൻ വിലകുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം തന്നെ ലേലം വിജയിക്കാത്തയാൾക്ക് ഇതേ പ്രൊഡക്ടുകള്‍ ഓഫർ പ്രൈസിൽ സ്വന്തമാക്കാനും സാധിക്കും.മാർക്കറ്റ് വിലയെക്കാൾ  കുറഞ്ഞ വിലയ്ക്കാണ് സേവ് ബോക്സ് ഈ പ്രൊഡക്ടുകൾ ലേലം വിജയിക്കാത്തയാളുകൾക്ക് വാങ്ങുവാൻ അവസരം ഒരുക്കുന്നത്.

ഉപയോക്താക്കൾ ഓരോ ലേലത്തിലും ഒരു നിശ്ചിത കോയിൻ സേവ് ബോക്സ് ആപ്പിൽ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. പിന്നീട് പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ഈ കോയിനുകൾ ഡിസ്‌കൗണ്ട്  ആയി സേവ് ബോക്സ് തിരികെ നല്‍കുകയും ചെയ്യുന്നു. ഉദാഹരണത്തിന് നിങ്ങൾ ഒരു ഐ ഫോൺ ലേലം ചെയ്തതായി കരുതുക. നിങ്ങൾ 500 രൂപയിൽ നിന്ന് 510 ആയി വിളിക്കണമെങ്കിൽ നിങ്ങൾക്ക് അവിടെ ഒരു കോയിൻ ഉപയോഗിക്കണം. പിന്നീട് നിങ്ങൾ ആ ലേലതുക ഉയർത്തണമെങ്കിൽ വീണ്ടും  ഒരു കോയിൻ ഉപയോഗിക്കണം. ഇങ്ങനെ പ്രൊഡക്ട് വാങ്ങുന്നത് വരെ നിങ്ങൾ ഉപയോഗിച്ച കോയിൻ പത്ത് എണ്ണമാണെങ്കിൽ അവ പ്രൊഡക്ട് വാങ്ങുമ്പോൾ ഡിസ്‌കൗണ്ടിന് അർഹനാവുന്നു. ഇതിനോടകം  വൺ മില്യണിലധികം ആളുകളാണ് സേവ് ബോക്സിന്‍റെ പരസ്യം കണ്ടത്. ഗോകുൽ സുരേഷും അജു വർഗീസും ഒന്നിച്ച അൾട്ടിമേറ്റ് ലേലം പരസ്യത്തിന്  മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios