കേരളത്തിലെ ആദ്യത്തെ ബിഡ്ഡിങ് ആപ്പായ സേവ് ബോക്സ് ഉപഭോക്താക്കൾക്കായി മികച്ച ഓഫർ അവതരിപ്പിക്കുന്നു. ഞായറാഴ്ച്ച നടക്കുന്ന സൂപ്പർ സൺഡേയിലാണ് മികച്ച വിലക്കുറവിൽ പ്രൊഡക്ടുകള്‍ വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരമുള്ളത്. ഐ ഫോൺ, സ്മാർട്ട് ടീവി, ഇയർ പോഡ്, മൊബൈൽ ഫോണുകൾ, തുടങ്ങിയവ മികച്ച വിലക്കുറവിൽ ലേലത്തിലൂടെ സ്വന്തമാക്കാൻ കഴിയും. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ വിവിധ ലേലങ്ങളാണ് നടക്കുന്നത്.

ഓരോ ലേലവും ആരംഭിക്കുന്നത് ഒരു രൂപ മുതലാണ്. ലേലത്തിൽ പങ്കെടുക്കുന്ന വ്യക്തി ലേല തുക ഉയർത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. ലേലം വിജയിക്കുന്ന വ്യക്തിക്ക് വൻ വിലകുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം തന്നെ ലേലം വിജയിക്കാത്തയാൾക്ക് ഇതേ പ്രൊഡക്ടുകള്‍ ഓഫർ പ്രൈസിൽ സ്വന്തമാക്കാനും സാധിക്കും.മാർക്കറ്റ് വിലയെക്കാൾ  കുറഞ്ഞ വിലയ്ക്കാണ് സേവ് ബോക്സ് ഈ പ്രൊഡക്ടുകൾ ലേലം വിജയിക്കാത്തയാളുകൾക്ക് വാങ്ങുവാൻ അവസരം ഒരുക്കുന്നത്. ഉപയോക്താക്കൾ ഓരോ ലേലത്തിലും ഒരു നിശ്ചിത കോയിൻ സേവ് ബോക്സ് ആപ്പിൽ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. പിന്നീട് പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ഈ കോയിനുകൾ ഡിസ്‌കൗണ്ട്  ആയി സേവ് ബോക്സ് തിരികെ നല്‍കുകയും ചെയ്യുന്നു.

ഉദാഹരണത്തിന് നിങ്ങൾ ഒരു ഐ ഫോൺ ലേലം ചെയ്തതായി കരുതുക . നിങ്ങൾ 500 രൂപയിൽ നിന്ന് 510 ആയി വിളിക്കണമെങ്കിൽ നിങ്ങൾക്ക് അവിടെ ഒരു കോയിൻ ഉപയോഗിക്കണം. പിന്നീട് നിങ്ങൾ ആ ലേലതുക ഉയർത്തണമെങ്കിൽ വീണ്ടും  ഒരു കോയിൻ ഉപയോഗിക്കണം. ഇങ്ങനെ പ്രൊഡക്ട് വാങ്ങുന്നത് വരെ നിങ്ങൾ ഉപയോഗിച്ച കോയിൻ പത്ത് എണ്ണമാണെങ്കിൽ അവ പ്രൊഡക്ട് വാങ്ങുമ്പോൾ ഡിസ്‌കൗണ്ടിന് അർഹനാവുന്നു.  

തുടങ്ങി ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ജനകീയമായി മാറിയ സേവ് ബോക്സിന്‍റെ പരസ്യം മൂന്ന് ദിവസം കൊണ്ട് വൺ മില്യൺ ആളുകളാണ് കണ്ടത്. ഗോകുൽ സുരേഷും അജു വർഗീസും ഒന്നിച്ച അൾട്ടിമേറ്റ് ലേലം പരസ്യത്തിന്  മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇലക്ട്രോണിക്സ്, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ ആളുകള്‍ക്ക് ലേലം വിളിച്ചെടുക്കാന്‍ കഴിയുന്ന രീതിയിലാണ്  സേവ് ബോക്സ് ഡിജിറ്റല്‍ ആപ്പ് ഒരിക്കിയിരിക്കുന്നത്.  മൊബൈല്‍ ഫോണുകള്‍, ഐ ഫോൺ, ലാപ്ടോപ്പുകള്‍, ടിവി, തുടങ്ങി ലക്ഷ്വറി പ്രൊഡക്ടുകള്‍ വരെ നിങ്ങൾ ആഗ്രഹിക്കുന്ന പരമാവധി വിലക്കുറവില്‍ സേവ് ബോക്സ് ആപ്ലിക്കേഷനിലൂടെ ലേലം വിളിച്ച് നേടിയെടുക്കാനാവും. ഒരേ സമയം ആയിരത്തോളം പേരാണ് സേവ് ബോക്സ് ബിഡ്ഡിങിൽ പങ്കെടുക്കുന്നത്. 

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://onelink.to/5ksceh