ന്യൂയോർക്ക്: യൂബർ ടെക്നോളജീസ് 3,700 മുഴുവൻസമയ തൊഴിലുകൾ വെട്ടിക്കുറയ്ക്കും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാര ഖോസ്രോഷാഹി ഈ വർഷത്തെ ബാക്കി അടിസ്ഥാന ശമ്പളം ഉപേക്ഷിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.

കൊറോണ വൈറസ് ലോക്ക്ഡൗണുകൾ ചെലവ് കുറയ്ക്കാനും വാർഷിക സാമ്പത്തിക കാഴ്ചപ്പാടുകൾ പിൻവലിക്കാനും യൂബറിനെ നിർബന്ധിതരാക്കി. ഇതിനെ തുടർന്നാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുളള നടപടി. ലാഭം കാണിക്കാൻ യൂബറിനോടും, എതിരാളി ലിഫ്റ്റിനോടും നിക്ഷേപകർ ആവശ്യപ്പെട്ടത് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിന് പിന്നാലെയാണ് പിരിച്ചുവിടൽ നടപടി.   

ജീവനക്കാരുടെ എണ്ണത്തിന്റെ 17 ശതമാനത്തെ പിരിച്ചുവിടലുകൾ ബാധിക്കും. ഉപഭോക്തൃ പിന്തുണ, റിക്രൂട്ടിംഗ് തുടങ്ങിയ ടീമുകളിൽ ഉൾപ്പെടുന്നുവരെയും പിരിച്ചുവിടൽ ബാധിക്കും. 

Read also: ഒരു ഫേസ്ബുക്ക് പോസ്റ്റ് മതി ലോൺ കിട്ടാതെ പോകാൻ ! കാലം മാറുന്നു; ബാങ്കുകളും ഫിൻടെക്കുകളും ബിഗ് ഡേറ്റയിലേക്ക്