ദേശീയ രാജ്യാന്തര തലങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ തീരാന്‍ സമയമായില്ല എന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 'പല പാഠങ്ങളും പഠിക്കാനുണ്ട്, പഠിപ്പിക്കാനും.' അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ തീര്‍ന്നുവെന്ന് കരുതുന്നില്ലെന്ന് കരസേനയുടെ ബിഹാര്‍ റെജിമെന്റില്‍നിന്നും വിരമിച്ച ബ്രിഗേഡിയര്‍ സനല്‍ കുമാര്‍ എന്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച 'വാര്‍ ആന്റ് പീസ്' അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ രാജ്യാന്തര തലങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ തീരാന്‍ സമയമായില്ല എന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 'പല പാഠങ്ങളും പഠിക്കാനുണ്ട്, പഠിപ്പിക്കാനും.' അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെന്ന് പറയുന്നുവെങ്കിലും സാങ്കേതികമായി ഇത് വെടിനിര്‍ത്തലല്ല. പാക്കിസ്താന്റെ ഭാഗത്തുനിന്നുള്ള ഒരു പ്രകോപനം ഉണ്ടായാല്‍ തീരാവുന്നതേയുള്ളൂ നിലവിലുള്ള സമാധാന സാഹചര്യമെന്നും ബ്രിഗേഡിയര്‍ സനല്‍കുമാര്‍ എന്‍ പറഞ്ഞു. 

പല ആയുധങ്ങളും യുക്രൈന് വിറ്റ് കാശാക്കിയാണ് പാക്കിസ്താന്‍ പടയ്ക്കിറങ്ങിയത്. സ്വന്തം ക്ഷീണം മറക്കാനുള്ള വഴി ആയിരുന്നു അവര്‍ക്ക് ഇത്. പാക്കിസ്താന്റെ യഥാര്‍ത്ഥ ഭരണാധികാരികളായ സൈന്യത്തിന് ജനങ്ങളുടെ മുന്നില്‍ ഷോ നടത്തണം എന്നു മാത്രമായിരുന്നു ആഗ്രഹെമന്നും ബ്രിഗേഡിയര്‍ സനല്‍ കുമാര്‍ പറഞ്ഞു. 

YouTube video player

വാര്‍ ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം: 


കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ സനല്‍കുമാര്‍ പൂനെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി എന്നിവിടങ്ങളില്‍ സൈനിക പഠനവും പരിശീലനവും പൂര്‍ത്തിയാക്കി. സിഖ് ഇന്‍ഫന്‍ട്രി ബറ്റാലിയനിലായിരുന്നു ആദ്യ നിയമനം. പിന്നീട് ബിഹാര്‍ റെജിമെന്റിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡ് ചെയ്തു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് കണ്‍ട്രോളില്‍ അദ്ദേഹം ഒരു ബ്രിഗേഡിനെയും നയിച്ചിട്ടുണ്ട്.

ചൈനീസ് ഭാഷയായ മാന്‍ഡറിന്‍ പഠിച്ച ബ്രിഗേഡിയര്‍ സനല്‍കുമാര്‍ ബീജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷം, കേരള, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയുള്ള എന്‍ സി സി ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ആയായിരുന്നു അവസാന നിയമനം. 

ഇപ്പോള്‍, വിവിധ പ്രസിദ്ധീകരണങ്ങളില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ട് വിശകലനങ്ങളും ലേഖനങ്ങളും എഴുതുന്നു. പ്രതിരോധ വിഷയങ്ങളില്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന വിവിധ ചര്‍ച്ചകളില്‍ പാനല്‍ അംഗവുമാണ്. 2017-ല്‍ വിരമിച്ചശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.