കാബൂള്‍: മെയ് അവസാം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള അഫ്ഗാനിസഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷം മുമ്പ് അവസാന ഏകദിനം കളിച്ച പേസ് ബൗളര്‍ ഹമീദ് ഹസനാണ് ടീമിലെ സര്‍പ്രൈസ് താരം. 2016 ജൂലൈയിലാണ് 31കാരനായ ഹസന്‍ അവസാനമായി അഫ്ഗാന്‍ ജേഴ്സിയില്‍ ഏകദിനം കളിച്ചത്.

ഈ മാസമാദ്യം അസ്ഗര്‍ അഫ്ഗാനെ ഏകദിന ടീം നായകസ്ഥാനത്തു നിന്ന് മാറ്റി ഗുല്‍ബാദിന്‍ നൈബിനെ അഫ്ഗാനിസ്ഥാന്ഡ ലോകകപ്പ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തിരുന്നു. സൂപ്പര്‍ താരം റഷീദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ലോകകപ്പിനുള്ള അഫ്ഗാന്‍ ടീം: ഗുല്‍ബാദിന്‍ നൈബ്(ക്യാപ്റ്റന്‍), മൊഹമ്മദ് ഷഹ്സാദ്(വിക്കറ്റ് കീപ്പര്‍), നൂര്‍ അലി സര്‍ദ്രാന്‍, ഹസ്രത്തുള്ള സാസെ, റഹ്മത്ത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സര്‍ദ്രാന്‍, സമീയുള്ള ഷെന്‍വാരി, മൊഹമ്മദ് നബി, റഷീദ് ഖാന്‍, ദവ്‌ലത് സര്‍ദ്രാന്‍, അഫ്താബ് ആലം, ഹമീദ് ഹസ്സന്‍, മുജീബ് ഉര്‍ റഹ്മാന്‍.