Asianet News MalayalamAsianet News Malayalam

3 ഗ്രൗണ്ടുകൾ, 45 പരിശീലന പിച്ചുകൾ, ഒളിംപിക്സ് സ്വിമ്മിംഗ് പൂളിനോട് കിടപിടിക്കുന്ന പൂൾ; എന്‍സിഎ ഈ മാസം തുറക്കും

മുന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ കാലത്ത് 2022ലാണ് പുതിയ ദേശിയ ക്രിക്കറ്റ് അക്കാദമി നിര്‍മിക്കാന്‍ തീരുമാനിച്ചത്.

3 grounds, 45 pitches, Olympic-size swimming pool: Jay Shah shares photos new NCA in Bengaluru
Author
First Published Aug 3, 2024, 8:09 PM IST | Last Updated Aug 3, 2024, 8:09 PM IST

ബെംഗലൂരു: ലോകോത്തര സൗകര്യങ്ങളോടെ ബെംഗലൂരുവിലെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി ഈ മാസം തന്നെ തുറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മൂന്ന് ലോകോത്തര ഗ്രൗണ്ടുകളും 45 പരിശീലന പിച്ചുകളും ഇന്‍ഡോര്‍ പരിശീലനത്തിനുള്ള പിച്ചുകളും ഒളിംപിക്സ് സ്വിമ്മിംഗ് പൂളിനോട് കിടപിടിക്കുന്ന സ്വിമ്മിംഗ് പൂളും പരിശീലന സൗകര്യങ്ങളും സ്പോര്‍‍ട്സ് മെഡിസിന്‍ സൗകര്യങ്ങളെല്ലാം ഉണ്ടാകുമെന്ന് ജയ് ഷാ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ യുവതലമുറയുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ക്രിക്കറ്റ് അക്കാദമിക്കാവുമെന്നും ജയ് ഷാ പറഞ്ഞു.

മുന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ കാലത്ത് 2022ലാണ് പുതിയ ദേശിയ ക്രിക്കറ്റ് അക്കാദമി നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2022 ഫെബ്രുവരിയില്‍ ജയ് ഷാ ആണ് അക്കാദമിക്ക് തറക്കല്ലിട്ടത്. 2000ല്‍ സ്ഥാപിതമായ ദേശിയ ക്രിക്കറ്റ് അക്കാദമി നിലവില്‍ ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ ഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള ചിന്നസ്വാമി സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഒരു ഗ്രൗണ്ട് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബിസിസിഐക്ക് വാടകക്ക് നല്‍കിയിരിക്കുകയായിരുന്നു ഇതുവരെ. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഇന്‍ഡോര്‍ പരിശീലന സൗകര്യവും ജിംനേഷ്യവും ഇത്തരത്തില്‍ ബിസിസിഐ വാടകക്ക് എടുത്തായിരുന്നു അക്കാദമി ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. പുതിയ അക്കാദമി വരുന്നതോടെ ബിസിസിഐക്ക് സൗകര്യങ്ങള്‍ക്കായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെ ആശ്രയിക്കേണ്ട ആവശ്യമില്ല. ബെംഗലൂരു വിമാനത്താവളത്തിന് തൊട്ടടുത്താണ് അക്കാദമി എന്നത് കളിക്കാര്‍ക്കും സൗകര്യപ്രദമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios