1971ലാണ് ഇന്ത്യ ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം ആദ്യം ജയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 71 റണ്‍സ് ലീഡ് വഴങ്ങിയശേഷവും ഇന്ത്യ നാലു വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തു

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 23 റണ്‍സിന്‍റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം 75-2 എന്ന നിലയിലാണ് ക്രീസ് വിട്ടത്. എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോഴുള്ളത് 52 റണ്‍സിന്‍റെ ആകെ ലീഡാണ്. 49 പന്തില്‍ 51 റണ്‍സുമായി യശസ്വി ജയ്സ്വാളും നാലു റണ്ണുമായി നൈറ്റ് ‌വാച്ച്മാന്‍ ആകാശ് ദീപുമാണ് ക്രീസിലുള്ളത്. ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷവും ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

1971ലാണ് ഇന്ത്യ ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം ആദ്യം ജയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 71 റണ്‍സ് ലീഡ് വഴങ്ങിയശേഷവും ഇന്ത്യ നാലു വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. 2021ലാണ് ഇന്ത്യ ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം അവസാനം ജയിച്ചത്. അന്ന് 99 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിട്ടും ഇന്ത്യ 157 റണ്‍സിന് മത്സരം ജയിച്ചു.

അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വിരാട് കോലിയാണ് 50 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായത്.ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 290 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ 99 റണ്‍സ് ലീഡ് വഴങ്ങി. രണ്ടാം ഇന്നിംഗ്സില്‍ രോഹിത്തിന്‍റെ സെഞ്ചുറിയുടെയും രാഹുല്‍(46), പൂജാര(61), കോലി(44), റിഷഭ് പന്ത്(50), ഷാര്‍ദ്ദുല്‍ താക്കൂര്‍(60) ഉമേഷ് യാദവ്(25), ജസ്പ്രീത് ബുമ്ര(24) എന്നിവരുടെ ബാറ്റിംഗ് മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 466 റണ്‍സടിച്ചു. 366 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി.

ഏറ്റവും അവസാനം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 62 റണ്‍സ് വഴങ്ങിയശേഷവും എട്ട് വിക്കറ്റ് ജയം നേടിയിട്ടുണ്ട്. ഓവലില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് രണ്ട് തവണയും ഓസ്ട്രേലിയ ഒരു തവണയും ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം ജയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക