അടുത്ത സീസണില്‍ ആര്‍സിബിക്ക് രക്ഷപ്പെടാനുള്ള മാര്‍ഗം നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ചില താരങ്ങളെ ഒഴിവാക്കണമെന്നാണ് ചോപ്ര പറയുന്നത്.

ദില്ലി: ഐപിഎല്ലില്‍ (IPL 2022) തുടര്‍ച്ചയായ മൂന്നാം തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (RCB) പ്ലേ ഓഫിനപ്പുറം കടക്കാന്‍ സാധിച്ചില്ല. രണ്ടാം ക്വാളിഫറയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട് (Rajasthan Royals) തോറ്റാണ് ടീം പുറത്തായത്. ആര്‍സിബി നിലനിര്‍ത്തിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എന്നിവരുടെ പ്രകടനം മോശമായിരുന്നു. ഫാഫ് ഡു പ്ലെസിക്ക് നിലനിര്‍ത്താനായില്ല. തമ്മില്‍ ഭേദം ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു.

അടുത്ത സീസണില്‍ ആര്‍സിബിക്ക് രക്ഷപ്പെടാനുള്ള മാര്‍ഗം നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ചില താരങ്ങളെ ഒഴിവാക്കണമെന്നാണ് ചോപ്ര പറയുന്നത്. താരങ്ങളുടെ പേരെടുത്ത് അദ്ദേഹം പറയുന്നുണ്ട്. ''പേസര്‍ മുഹമ്മദ് സിറാജ്, വിക്കറ്റ് കീപ്പര്‍ അനുജ് റാവത്ത്, റുതര്‍ഫോര്‍ഡ്, ഡേവിഡ് വില്ലി എന്നിവരെ ഒഴിവാക്കണം. ഏഴ് കോടി മൂല്യമുള്ള സിറാജിനേയും 3.4 കോടി വിലവരുന്ന റാവത്തിനേയും ഒഴിവാക്കിയാല്‍ 10 കോടിയിലധികം ആര്‍സിബിക്ക് ബാക്കിയുണ്ടാവും. വേണമെങ്കില്‍ ഇതിലും കുറഞ്ഞ തുകയ്ക്ക് ഇവരെ സ്വന്തമാക്കുകയും ചെയ്യാം. വില്ലി, റുതര്‍ഫോര്‍ഡ് ഒഴിവാക്കുമ്പോഴേക്കും 14 കോടിക്കടുത്ത് ആര്‍സിബിയുടെ പേഴ്‌സില്‍ ബാക്കിവരും.'' അദ്ദേഹം പറഞ്ഞു. 

'മെസി താഴത്തില്ലടാ..'; വെംബ്ലിയില്‍ തടിച്ചുകൂടി കേരളത്തില്‍ നിന്നുള്ള മെസി- അര്‍ജന്റീന ആരാധകരും- വീഡിയോ വൈറല്‍

ആര്‍സിബിയുടെ ബാറ്റിംഗ് ലൈനപ്പിനെ കുറിച്ചും ചോപ്ര സംസാരിച്ചു. ''ടോപ് ത്രീയുടെ ബാറ്റിംഗ് പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു. കോലിക്ക് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനായില്ല. 16 മല്‍സരങ്ങളില്‍ നിന്നും 115 സ്ട്രൈക്ക് റേറ്റോടെ നേടാനായത് 341 റണ്‍സാണ്. ശരാശരിക്കും താഴെയായ സീസണായിരുന്നു കോലിക്ക്. മാക്‌സ്‌വെല്ലിന് 13 മല്‍സരങ്ങളില്‍ നിന്നും 169.6 സ്ട്രൈക്ക് റേറ്റോടെ നേടാനായത് 301 റണ്‍സാണ്. കോലിയുടെ മോശം ഫോമിനിടയിലും മാക്‌സ്‌വെല്‍ മികച്ച പ്രകടനം നടത്തണമായിരുന്നു. ഫാഫ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.'' ചോപ്ര പറഞ്ഞു.

'കൊവിഡ് പ്രകടനത്തെ സാരമായി ബാധിച്ചു'; ഇറ്റലിക്കെതിരെ മത്സരത്തിന് ശേഷം ലിയോണല്‍ മെസി

തൊട്ടടുത്ത സീസണില്‍ മികച്ചൊരു മധ്യനിര ബാറ്ററെ ടീമിലേക്കു കൊണ്ടുവരാന്‍ ആര്‍സിബി ശ്രമിക്കണമെന്നും ആകാശ് ചോപ്ര. കാരണം ഫഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്സ്‌വെല്‍, ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവര്‍ ടീമിലുണ്ട്. ഇവരെ മാറ്റാന്‍ കഴിയില്ലെന്നും ചോപ്ര പറയുന്നു.