ദില്ലി: ഐ പി എൽ താരലേലത്തിൽ ഏറ്റവും വിലയേറിയ താരം ഒരു ഓസ്ട്രേലിയൻ പേസ് ബൗളർ ആയിരിക്കുമെന്ന് ആകാശ് ചോപ്ര. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം കിട്ടമെന്നാണ് ചോപ്രയുടെ പ്രവചനം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന സ്റ്റാർക്ക് 2015ന് ശേഷം ഐപിഎല്ലിൽ കളിച്ചിട്ടില്ല. 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിലൂടെ സ്റ്റാർക്കിനെ സ്വന്തമാക്കിയെങ്കിലും പരിക്കുമൂലം കളിക്കാൻ കഴിഞ്ഞില്ല.  കരിയറില്‍ ഇതുവരെ 27 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് 20.38 ശരാശരിയില്‍ 34 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

ഐപിഎല്‍ താരലേലത്തില്‍ അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാന് 7-8 കോടി രൂപ ലഭിക്കുമെന്നും, ഓസീസ് സ്പിന്നര്‍ കാമറൂൺ ഗ്രീനിന് 5-6 കോടി രൂപ ലഭിക്കുമെന്നും  ജേസൺ റോയ്ക്ക് 4-6 കോടിയും ജമൈസണ് 5-7 കോടിയും ലഭിക്കുമെന്നും ആകാശ് ചോപ്ര ട്വിറ്ററില്‍ വ്യക്തമാക്കി. ഫെബ്രുവരി 18നാണ് മിനി ഐപിഎല്‍ താരലേലം നടക്കുക.