ഇന്നത്തെ മത്സരത്തില്‍ പുരാനും സൂര്യകുമാറും 55 റണ്‍സിലേറെ നേടുമെന്നാണ് ചോപ്രയുടെ പ്രവചനം. സൂര്യയും പുരാനും ഇന്ന് 55 റണ്‍സിലേറെ അടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ സൂര്യകുമാര്‍ യാദവിന്‍റെയും തിലക് വര്‍മയുടെയും ബാറ്റുകളിലാണ്. മൂന്നാം ടി20യില്‍ സൂര്യകുമാറിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും തിലകിന്‍റെ പക്വതയാര്‍ന്ന ബാറ്റിംഗുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

വിന്‍ഡീസ് നിരയില്‍ മിന്നും ഫോമിലുള്ളത് നിക്കോളാസ് പുരാനാണ്. വിന്‍ഡീസില്‍ നിന്ന് കളി അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ലൗഡര്‍ ഹില്‍സിലേക്ക് മാറുമ്പോള്‍ അടുത്തിടെ മേജര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ പുരാന്‍ തന്നെയാണ് ആദ്യ മൂന്ന് ടി20കളിലും ഇന്ത്യക്ക് ഭീഷണിയായത്. ഇതിനിടെ ഇന്നത്തെ നാലാം ടി20യില്‍ സൂര്യകുമാറിന്‍റെയും പുരാന്‍റെയും വ്യക്തിഗത സ്കോറുകള്‍ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഇന്നത്തെ മത്സരത്തില്‍ പുരാനും സൂര്യകുമാറും 55 റണ്‍സിലേറെ നേടുമെന്നാണ് ചോപ്രയുടെ പ്രവചനം. സൂര്യയും പുരാനും ഇന്ന് 55 റണ്‍സിലേറെ അടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കുല്‍ദീപ് യാദവിനെതിരെ പുരാന്‍ കളിച്ച റിവേഴ്സ് സ്വീപ് അവിശ്വസനീയമായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരെക്കാള്‍ വിന്‍ഡീസ് പേസര്‍മാര്‍ മികവ് കാട്ടുമെന്നും ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനും ശരിക്കും 11 കോടി കിട്ടുമോ, യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ് വിരാട് കോലി

ഫ്ലോറിഡ ഗ്രൗണ്ടിന് അധികം വലിപ്പമില്ലാത്തതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സിക്സര്‍ പൂരമായിരിക്കുമെന്നും ചോപ്ര പറഞ്ഞു. രണ്ട് ടീമുകളും ചേര്‍ന്ന് 12 സിക്സിലേറെ നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയും വിന്‍ഡീസും ആറ് സിക്സ് വീതം പറത്തും. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുമെന്നും ചോപ്ര പ്രവചിച്ചു. അഞ്ച് മത്സര പരമ്പരയില്‍ 1-2ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക