താഴെതട്ടിലുള്ള മറ്റ് ടീമുകള്‍ക്ക് ഉയര്‍ന്നുവരാമെന്ന് പറയാമെങ്കിലും അവര്‍ മത്സരിക്കുന്നേ ഇല്ലല്ലോ, പിന്നെ എങ്ങനെയാണ് ടോപ് സിക്സിലേക്ക് എത്തുക. അതുപോലെ ഏകദിന പരമ്പരകള്‍ നിര്‍ത്തി ലോകകപ്പില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന അഭിപ്രായത്തോടും എനിക്ക് യോജിപ്പില്ല.

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരക്ഷമത ഉയര്‍ത്താനായി റാങ്കിംഗില്‍ ആദ്യ ആറ് സ്ഥാനത്തു വരുന്ന രാജ്യങ്ങള്‍ മാത്രം ടെസ്റ്റ് കളിക്കണമെന്ന മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ നിര്‍ദേശത്തിനിതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ശാസ്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ലോക ക്രിക്കറ്റ് തന്നെ തകര്‍ന്നടിയുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. എല്ലാ രാജ്യങ്ങളും ടെസ്റ്റ് കളിക്കുന്നതിന് പകരും ഏറ്റവും മികച്ച അഞ്ചോ ആറോ ടീമുകള്‍ മാത്രം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചാല്‍ മത്സരങ്ങളുടെ നിലവാരം ഉയരുമെന്നായിരുന്നു ശാസ്ത്രിയുടെ നിര്‍ദേശം.

ടെസ്റ്റ് ക്രിക്കറ്റ് വേണമെങ്കില്‍ പല തലങ്ങളില്‍ കളിക്കാം. പക്ഷെ മികച്ച കുറച്ച് ടീമുകള്‍ മാത്രം ടെസ്റ്റ് കളിച്ചാല്‍ മതിയെന്ന നിര്‍ദേശം നടപ്പിലാക്കിയാല്‍ ലോക ക്രിക്കറ്റ് തന്നെ തകരും. ഇതിനു പുറമെ ആദ്യ ആറ് റാങ്കിലുള്ള ടെസ്റ്റ് രാജ്യങ്ങലെ ആരാണ് തെരഞ്ഞെടുക്കുകയെന്നും ഈ സമയം മറ്റ് ടീമുകള്‍ എന്തു ചെയ്യുമെന്നും ചോപ്ര ചോദിച്ചു. ആദ്യ ആറ് ടീമുകള്‍ മാത്രം ടെസ്റ്റ് കളിച്ചാല്‍ മറ്റ് ടീമുകളിലെ കളിക്കാര്‍ക്ക് കളിക്കാന്‍ അവസരം ഉണ്ടാവില്ല.

'ഞങ്ങളെ ശത്രുക്കളായി കാണാതിരിക്കൂ, അവന്‍ സഹോദരനാണ്'; നീരജ് ചോപ്രയെ കുറിച്ച് പാക് ജാവലിന്‍ താരം അര്‍ഷദ് നദീം

താഴെതട്ടിലുള്ള മറ്റ് ടീമുകള്‍ക്ക് ഉയര്‍ന്നുവരാമെന്ന് പറയാമെങ്കിലും അവര്‍ മത്സരിക്കുന്നേ ഇല്ലല്ലോ, പിന്നെ എങ്ങനെയാണ് ടോപ് സിക്സിലേക്ക് എത്തുക. അതുപോലെ ഏകദിന പരമ്പരകള്‍ നിര്‍ത്തി ലോകകപ്പില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന അഭിപ്രായത്തോടും എനിക്ക് യോജിപ്പില്ല. കാരണം, അങ്ങെനെയാണെങ്കില്‍ ലോകകപ്പും ഒഴിവാക്കിക്കൂടെ. എന്തിനാണ് ലോകകപ്പ് മാത്രമായി കളിക്കുന്നത്. ഏകദിന ക്രിക്കറ്റ് പൂര്‍ണമായും ഒഴിവാക്കിക്കൂടെ. അതല്ലേ അതിന്‍റെ ശരി.അതിനെക്കാള്‍ നല്ലതെ നിലവിലെ രീതിയില്‍ തുടരുന്നതാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

'വേണം രോഹിത് ക്യാപ്റ്റനായി, പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നു'; പ്രതീക്ഷ പങ്കുവെച്ച് കൈഫ്

ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക വെല്ലുവിളിയാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കമുള്ള ചില കളിക്കാര്‍ കൂടി ഏകദിന ക്രിക്കറ്റ് മതിയാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ചോപ്രയുടെ പ്രതികരണം.