Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പിനുശേഷം ഓസീസ് ടീമില്‍ കൂട്ടവിരമിക്കലെന്ന് സൂചന നല്‍കി ആരോണ്‍ ഫിഞ്ച്

സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയുടെ ഹീറോ ആയ മാത്യു വെയ്ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Aaron Finch hints post T20 World Cup many Australian players will retire from T20I
Author
Melbourne VIC, First Published Jul 9, 2022, 5:31 PM IST

സിഡ്നി: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുശേഷം ഓസീസ് ക്രിക്കറ്റ് ടി20 ടീമിലെ സീനിയര്‍ താരങ്ങള്‍ ടി20 ക്രിക്കറ്റ് മതിയാക്കിയേക്കുമെന്ന് സൂചന നല്‍കി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ലോകകപ്പിനുശേഷം താനുള്‍പ്പെടെ ടീമിലെ ഏതാനും സീനിയര്‍ താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് ആരോണ്‍ ഫിഞ്ച് പറഞ്ഞു.

സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയുടെ ഹീറോ ആയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിനുശേഷം താനുള്‍പ്പെടെ ടീമിലെ മുതിര്‍ന്ന ഏതാനും ചില താരങ്ങള്‍ ടി20 ക്രിക്കറ്റ് മതിയാക്കുമെന്ന് ആരോണ്‍ ഫിഞ്ച് ഓസ്ട്രേലിയന്‍ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹിറ്റ്മാനും കിംഗും ഒപ്പത്തിനൊപ്പം; ഒരേ നാഴികക്കല്ലിനരികെ വിരാട് കോലിയും രോഹിത് ശർമ്മയും

30കളുടെ മധ്യത്തിലെത്തിയ പലതാരങ്ങളും ടി20 ക്രിക്കറ്റ് മതിയാക്കുമെന്ന് പറഞ്ഞ ആരോണ്‍ ഫിഞ്ച് പക്ഷെ ഡേവിഡ് വാര്‍ണര്‍ ഇനിയും ഒരു പത്തുവര്‍ഷം കൂടി ടി20 ക്രിക്കറ്റ് കളിക്കുമെന്നും വ്യക്തമാക്കി. കളിയോടുള്ള ഡേവിഡ് വാര്‍ണറുടെ അഭിനിവേശത്തിനോ അദ്ദേഹത്തിന്‍റെ കായികക്ഷമതയിലോ കുറവൊന്നും വന്നില്ലെങ്കില്‍ പത്തുവര്‍ഷം കൂടി വാര്‍ണറെ ടി20 ക്രിക്കറ്റില്‍ കാണാം.

ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒരു സംഭവമായിരിക്കാം, പക്ഷേ കരുത്ത് ഇന്ത്യക്കുതന്നെ; കണക്കുകള്‍ ഇങ്ങനെ

ഈ വര്‍ഷം ടി20 ലോകകപ്പ് കിരീടം നലിനിര്‍ത്തുക എന്നത് കനത്ത വെല്ലുവിളിയാണെന്നും ഫിഞ്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ അഞ്ചില്‍ നാലു കളികള്‍ ജയിച്ചിട്ടും ദക്ഷിണാഫ്രിക്ക നെറ്റ് റണ്‍റേറ്റിന്‍റെ പേരില്‍ സെമിയില്‍ പോലും എത്താതെ പുറത്തായത് ടി20 ലോകകപ്പില്‍ ഓരോ ടീമും നേരിടുന്ന വെല്ലുവിളിക്ക് ഉദാഹരണമാണെന്നും ഫിഞ്ച് പറഞ്ഞു.

Follow Us:
Download App:
  • android
  • ios