ടെസ്റ്റ് ക്രിക്കറ്റിലെ അസാമാന്യ പ്രകടനത്തെത്തുടര്‍ന്നാണ് ലാബുഷെയ്ന് ഓസീസ് ഏകദിന ടീമിലിടം നല്‍കിയത്. കഴിഞ്ഞ അഞ്ച് ടെസ്റ്റില്‍ നിന്ന് 896 റണ്‍സാണ് ലാബുഷെയ്ന്‍ അടിച്ചു കൂട്ടിയത്. ഓസ്ട്രേലിയന്‍ ആഭ്യന്ത ഏകദിന ടൂര്‍ണമെന്റായ മാര്‍ഷ് കപ്പിലും ലാബുഷെയ്ന്‍ മിന്നുന്ന ഫോമിലായിരുന്നു.

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടം രണ്ട് താരങ്ങള്‍ തമ്മിലായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഓസീസ് ബാറ്റിംഗ് വിസ്മയം മാര്‍നസ് ലാബുഷെയ്നും തമ്മിലുള്ള പോരാട്ടമാകും ശരിക്കും ആരാധകര്‍ കാത്തിരിക്കുന്നതെന്ന് ഫിഞ്ച് പറഞ്ഞു.