മുഷ്താഖ് അലിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ് അഭിഷേക്.

രാജ്‌കോട്ട്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ പഞ്ചാബിന് വേണ്ടി 28 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു അഭിഷേക് ശര്‍മ. രാജ്‌കോട്ടില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് ഇന്ത്യയുടെ ടി20 ഓപ്പണര്‍ വേഗത്തില്‍ റെക്കോഡ് വേഗത്തില്‍ സെഞ്ചുറി കണ്ടെത്തിയത്. ടീം ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി എന്ന റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു. 29 പന്തില്‍ 11 സിക്സും എട്ട് ഫോറുമടക്കം പുറത്താകാതെ 106 റണ്‍സാണ് അഭിഷേക് നേടിയത്. സയ്യിദ് മുഷ്താഖ് അലിയില്‍ ഇതേവര്‍ഷം ത്രിപുരയ്ക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടിയ ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലിനൊപ്പമാണ് അഭിഷേകിന്റെ സ്ഥാനമിപ്പോള്‍.

മറ്റുചില റെക്കോര്‍ഡുകളും അഭിഷേകിനെ തേടിയെത്തി. മുഷ്താഖ് അലിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ് അഭിഷേക്. 48 ഇന്നിംഗ്‌സില്‍ നിന്ന് നാല് സെഞ്ചുറികളാണ് അഭിഷേക് നേടിയത്. മൂന്ന് സെഞ്ചുറികള്‍ വീതം നേടിയ ഉന്‍മുക്ത് ചന്ദ് (51 ഇന്നിംഗ്‌സ്), ഇഷാന്‍ കിഷന്‍ (51 ഇന്നിംഗ്‌സ്), ശ്രേയസ് അയ്യര്‍ (51 ഇന്നിംഗ്‌സ്), റുതുരാജ് ഗെയ്കവാദ് (52 ഇന്നിംഗ്‌സ്) എന്നിവരെയാണ് അഭിഷേക് പുറത്താക്കിയത്. 

'ഞാന്‍ മധ്യനിരയില്‍ എവിടെയെങ്കിലും കാണും'! ഓപ്പണിംഗ് സ്ഥാനം രാഹുലിന് വിട്ടുകൊടുത്ത് രോഹിത്

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 സിക്‌സുകള്‍ നേടുന്ന താരവും അഭിഷേക് തന്നെ. 2024ല്‍ 38 ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച അഭിഷേക് 87 സിക്‌സുകള്‍ നേടി. 41 ഇന്നിംഗ്‌സില്‍ 85 സിക്‌സുകള്‍ നേടിയ സൂര്യകുമാര്‍ യാദവ് രണ്ടാമത്. അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസാണ് മൂന്നാമത്. 49 ഇന്നിംഗ്‌സില്‍ 81 സിക്‌സുകള്‍ ഗുര്‍ബാസ് ഇതുവരെ നേടി. നാലാം സ്ഥാനത്തും ഗുര്‍ബാസ് തന്നെ. 2022ല്‍ 47 ഇന്നിംഗ്സില്‍ നിന്ന് 80 സിക്സുകളാണ് ഗുര്‍ബാസ് നേടിയത്. 2016ല്‍ 51 ഇന്നിംഗ്‌സുകളില്‍ നിന്ന് 73 സിക്‌സുകള്‍ നേടിയ മുന്‍ പാകിസ്ഥാന്‍ താരം ഉമര്‍ അക്മലാണ് അഞ്ചാമത്. 

അഭിഷേക് ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി സ്വന്തമാക്കുമ്പോള്‍ പിന്നിലായവരുടെ പട്ടികയില്‍ റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവരെല്ലാമുണ്ട്. 2018ല്‍ ഹിമാചല്‍ പ്രദേശിനെതിരെ പന്ത് 32 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു രോഹിത് ശര്‍മ നാലാം സ്ഥാനത്താണ്. ഉര്‍വില്‍ പട്ടേല്‍ ഒരിക്കല്‍ 36 പന്തിലും സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ദയനീയ തോല്‍വി! ഓസീസിന്റെ ജയം അഞ്ച് വിക്കറ്റിന്

അഭിഷേകിന്റെ ബാറ്റിംഗ് കരുത്തില്‍ മത്സരം പഞ്ചാബ് ജയിക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗിനെത്തിയ മേഘാലയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. 31 റണ്‍സ് നേടി അര്‍പിത് ഭതേവാരയാണ് മേഘാലയയുടെ ടോപ് സ്‌കോറര്‍. ബൗളിംഗിലും തിളങ്ങിയ അഭിഷേക് രണ്ട് വിക്കറ്റ് വീഴ്ത്തി. രമണ്‍ദീപ് സിംഗിനും രണ്ട് വിക്കറ്റുണ്ട്.