Asianet News MalayalamAsianet News Malayalam

തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്തവനാണ് കോലി; ശരിക്കും പോരാളി: ഡിവില്ലിയേഴ്‌സ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ്. മെയ് 30ന് ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ എതിര്‍ടീമുകള്‍ക്കെല്ലാം വെല്ലുവിളിയായിരിക്കും കോലിയെന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു.

AD de villiers on virat kohli
Author
Bengaluru, First Published Mar 16, 2019, 11:36 PM IST

ബംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ്. മെയ് 30ന് ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ എതിര്‍ടീമുകള്‍ക്കെല്ലാം വെല്ലുവിളിയായിരിക്കും കോലിയെന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് കാലങ്ങളായി കോലിയുടെ ബാറ്റിങ് നിര്‍വചനങ്ങള്‍ക്കുമപ്പുറത്താണ്. അടുത്തകാലത്തൊന്നും അത് അവസാനിക്കുമെന്ന് തോന്നുന്നില്ലെന്ന് ഡിവില്ലിയേഴ്‌സ്. 

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം തുടര്‍ന്നു... ഞാനും  കോലിയും തമ്മില്‍ ഒരുപാട് കാര്യങ്ങള്‍ പൊരുത്തമുണ്ട്. കോലി ഒരു പോരാളിയാണ്. അയാള്‍ തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാനും അങ്ങനെയാണ്. ഒരുമിച്ച് ബാറ്റ് ചെയ്യുന്നതും മത്സരം എതിര്‍ ടീമില്‍ നിന്ന് വരുതിയിലാക്കുന്നതും ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. കോലിയുടെ മാനസിക ബലമാണ് അയാളെ ലോകത്തെ മികച്ച ക്രിക്കറ്ററാക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പിലെ ശക്തരായ ടീമുകളെന്നും താരം പറഞ്ഞു. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നിവരെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ഡിവില്ലിയേഴ്‌സ്.

Follow Us:
Download App:
  • android
  • ios