Asianet News MalayalamAsianet News Malayalam

ബിഗ് ബാഷില്‍ ഇനി കളിക്കണോ എന്നുള്ളത് ആലോചിക്കണം! ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ റാഷിദ് ഖാന്‍റെ ഭീഷണി

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. തീരുമാനം നിരാശപ്പെടുത്തുവെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ നിന്ന് പിന്മാറുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് റാഷിദ്.

Afghan spinner rashid khan slams cricket australia after canceling odi series
Author
First Published Jan 12, 2023, 8:23 PM IST

ദുബായ്: താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയിരുന്നു. മാര്‍ച്ചില്‍ യുഎഇ വേദിയായ ഏകദിന പരമ്പരയില്‍ പുരുഷ ടീം കളിക്കില്ലെന്ന് ഓസ്‌ട്രേലിയ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലവസരങ്ങളും നിഷേധിക്കുന്ന താലിബാന്റെ സമീപനം അംഗീകരിക്കാനാകില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ആലോചിച്ചാണ്  തീരുമാനമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ  വ്യക്തമാക്കിയിരുന്നു. അതേസമയം സ്ത്രീപക്ഷസമീപനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്  അഫ്ഗാനിസ്ഥാനുമായി ആശയവിനിമയം തുടരുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നണ്ടായിരുന്നു. 

ഇപ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. തീരുമാനം നിരാശപ്പെടുത്തുവെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ നിന്ന് പിന്മാറുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് റാഷിദ്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയെന്നുള്ള വാര്‍ത്ത ഏറെ നിരാശപ്പെടുത്തുന്നതാണ്. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. സമീപകാലത്ത് ക്രിക്കറ്റില്‍ വളരെയേറെ പുരോഗതിയുണ്ടാക്കാന്‍ അഫ്ഗാനായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ തീരുമാനം ഞങ്ങള്‍ക്ക് തിരിച്ചടിയാണ്. അഫ്ഗാനെതിരെ കളിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ ഞാന്‍ ബിഗ് ബാഷില്‍ കളിക്കുന്ന കാര്യം വീണ്ടും ആലോചിക്കേണ്ടി വരും. ബിഗ് ബാഷില്‍ എന്റെ സാന്നിധ്യം കൊണ്ട് ആരേയും ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' റാഷിദ് ഖാന്‍ വ്യക്തമാക്കി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashid Khan (@rashid.khan19)

ഇതേ കാരണത്തില്‍ രണ്ടാം തവണയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് പിന്മാറുന്നത്. 2021 നവംബറില്‍ ഹൊബാര്‍ട്ടില്‍ ഒരു ടെസ്റ്റ് കളിക്കാന്‍ പദ്ധതിയിട്ടിരുന്നു. പിന്നീട് ഓസ്‌ട്രേലിയ പിന്മാറുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു.

ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്! ദ്രാവിഡിന് പിറന്നാള്‍ ആശംസ അറിയിച്ച് പാകിസ്ഥാന്‍ താരം

Follow Us:
Download App:
  • android
  • ios