ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് അഫ്ഗാന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. നാലാം ദിനം 149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.

ഡെറാഡൂണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് അഫ്ഗാന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. നാലാം ദിനം 149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. ഇഹ്‌സാനുള്ള ജനാത് (65), റഹ്മത്ത് ഷാ (76) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: അയര്‍ലന്‍ഡ് 172/10 & 288/10. അഫ്ഗാന്‍ 314/10 & 149/3. റഹ്മത്ത് ഷായാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. 

നേരത്തെ റാഷിദ് ഖാന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അയര്‍ലന്‍ഡിനെ വലിയ ലീഡ് നേടുന്നതില്‍ നിന്ന് തടഞ്ഞത്. 82 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍നിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. കെവിന്‍ ഓബ്രിയാന്‍ (56), ജയിംസ് മക്കല്ലം (39), ജയിംസ് കാമറൂണ്‍ ഡോ (32), ടിം മുര്‍താഖ് (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.