മുന്‍ മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറും ഫാഷന്‍ ഡിസൈനറുമെല്ലാം ആയ വസ്മക്ക് ഇന്‍സ്റ്റയില്‍ 6.87 ലക്ഷം ഫോളോവേഴ്സുണ്ട്. ഇത് മാത്രമല്ല വസ്മയുടെ പ്രത്യേകത, ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ റാഷിദ് ഖാന്‍ അടക്കമുള്ള അഫ്ഗാനിസ്ഥാന്‍ ടീം അംഗങ്ങള്‍ ധരിച്ചത് ഫാഷന്‍ ഡിസൈനറായ വസ്മ ഡിസൈന്‍ ചെയ്ത സ്യൂട്ടുകളായിരുന്നു.
ദില്ലി: ലോകകപ്പില്‍ ഇന്ന് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം കാണാന്‍ വസ്മ അയൂബി സ്റ്റേഡിയത്തിലെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം കാണാന്‍ വരുമെന്ന് പറഞ്ഞ വസ്മയെക്കുറിച്ചായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ ചര്‍ച്ച. ഒരു അഫ്ഗാന്‍ ആരാധിക ഇന്ത്യയിലേക്ക് ലോകകപ്പ് മത്സരം കാണാന്‍ വരുന്നതില്‍ ഇത്ര പറയാന്‍ എന്തിരിക്കുന്നുവെന്നാണ് ചിന്തിക്കുന്നതെങ്കില്‍ വസ്മ വെറുമൊരു ആരാധിക മാത്രമല്ല.
മുന്‍ മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറും ഫാഷന്‍ ഡിസൈനറുമെല്ലാം ആയ വസ്മക്ക് ഇന്‍സ്റ്റയില്‍ 6.87 ലക്ഷം ഫോളോവേഴ്സുണ്ട്. ഇത് മാത്രമല്ല വസ്മയുടെ പ്രത്യേകത, ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ റാഷിദ് ഖാന്‍ അടക്കമുള്ള അഫ്ഗാനിസ്ഥാന്‍ ടീം അംഗങ്ങള്‍ ധരിച്ചത് ഫാഷന്‍ ഡിസൈനറായ വസ്മ ഡിസൈന്‍ ചെയ്ത സ്യൂട്ടുകളായിരുന്നു.
താന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും ഇന്ത്യ-അഫ്ഗാന്‍ മത്സരം കാണാനായി ടിക്കറ്റ് ലഭിക്കാത്ത അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കാമെന്നും വസ്മ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനിയും ടിക്കറ്റ് കിട്ടാത്ത വിദ്യാര്‍ഥികള്‍ തനിക്ക് സന്ദേശമയച്ചാല്‍ മതിയെന്നും വസ്മ ട്വീറ്റ് ചെയ്തു.
അഫ്ഗാന്‍ ആരാധികയാണെങ്കിലും സ്വന്തം ടീം കഴിഞ്ഞാല്‍ വസ്മക്ക് ഏറ്റവുമധികം ആരാധനയുള്ള ടീം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ബാധിതകര്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും റാഷിദ് ഖാന്‍റെ നേതൃത്വത്തിലുള്ള ഫണ്ട് ശേഖരണത്തിലും വസ്മ മുന്‍നമിരയിലുണ്ട്. ലോകകപ്പില്‍ നിന്ന് കിട്ടുന്ന പ്രതിഫലം മുഴുവന്‍ അഫ്ഗാനിലെ ഭൂകമ്പബാധിതകര്‍ക്ക് നല്‍കുമെന്ന് നേരത്തെ റാഷിദ് ഖാന്‍ പ്രഖ്യാപിച്ചിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് കനത്ത തോല്‍വി വഴങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യ ജയം തേടിയാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചിന്‍റെ ആത്മവിശ്വാസവുമായാണ് അഫ്ഗാനെ നേരിടാനിറങ്ങുന്നത്.