ചിറ്റഗോങ്: ത്രിരാഷ്ട്ര പരമ്പരയിലെ അവസാന ലീഗ് മത്സരത്തില്‍ അഫ്ഗാനെതിരെ ടോസ് നേടിയ ബംഗ്ലാദേസ് ബൗളിങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ ഒഴുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിട്ടുണ്ട്. റഹ്മാനുള്ള ഗുര്‍ബാന്‍ (8), ഹസ്രത്തുള്ള സസെ (32) എന്നിവരാണ് ക്രീസില്‍. ഇരു ടീമുകളും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ച സിംബാബ്‌വെ നേരത്തെ പുറത്തുപോയിരുന്നു.

പരമ്പരയില്‍ നേരത്തെ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഫ്ഗാനിസ്ഥാനായിരുന്നു വിജയം. അതുകൊണ്ട് തന്നെ അഫ്ഗാനെതിരെ ഇനിയൊരു തോല്‍വി കൂടി ബംഗ്ലാദേശ് ആരാധര്‍ക്ക് സഹിക്കാന്‍ കഴിയില്ല. നേരത്തെ ടെസ്റ്റ് പരമ്പരയും ബംഗ്ലാദേശ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ അടിയറവ് വച്ചിരുന്നു.