ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരായ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്തു. 

അബുദാബി: ഏഷ്യാ കപ്പില്‍ ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോംഗിനതിരെ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച അഫ്ഗാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 41 എന്ന നിലയിലാണ്. സെദിഖുള്ള അടല്‍ (26) - മുഹമ്മദ് നബി (5) എന്നിവരാണ് ക്രീസില്‍. റഹ്മാനുള്ള ഗുര്‍ബാസ് (8), ഇബ്രാഹിം സദ്രാന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആയുഷ് ശുക്ല, അതീഖ് ഇക്ബാല്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

അഫ്ഗാന്‍ സ്പിന്നര്‍മാരെ ഹോങ്കോംഗ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദുബായിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ കൈയയച്ചു സഹായിക്കുമോ എന്നും ഇന്നത്തെ മത്സരത്തില്‍ നിന്ന് വ്യക്തമാവും.

ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. അതിഥേയരായ യു എ ഇയാണ് എതിരാളികള്‍. ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ഒമാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റൊരു ടീം. ഈമാസം ഇരുപത്തിയെട്ടിനാണ് ഫൈനല്‍. ഏഷ്യാ കപ്പ് 2025 മത്സരക്രമം ഗ്രൂപ്പ് ഘട്ടം ഇങ്ങനെ...

സെപ്റ്റംബര്‍ 9 (ചൊവ്വ): അഫ്ഗാനിസ്ഥാന്‍ vs ഹോങ്കോംഗ്

സെപ്റ്റംബര്‍ 10 (ബുധന്‍): ഇന്ത്യ vs യുഎഇ

സെപ്റ്റംബര്‍ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ്

സെപ്റ്റംബര്‍ 12 (വെള്ളി): പാകിസ്ഥാന്‍ vs ഒമാന്‍

സെപ്റ്റംബര്‍ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക

സെപ്റ്റംബര്‍ 14 (ഞായര്‍): ഇന്ത്യ vs പാകിസ്ഥാന്‍

സെപ്റ്റംബര്‍ 15 (തിങ്കള്‍): ശ്രീലങ്ക vs ഹോങ്കോംഗ്

സെപ്റ്റംബര്‍ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍ 17 (ബുധന്‍): പാകിസ്ഥാന്‍ vs യുഎഇ

സെപ്റ്റംബര്‍ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍ 19 (വെള്ളി): ഇന്ത്യ vs ഒമാന്‍

YouTube video player