നാലാം ദിനം ആദ്യ സെഷനില്‍ ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ കോലി പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ ആരാധകരുടെ ആശങ്കയേറി. ല‍ഞ്ചിന് പിരിയുമ്പോള്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ചുറിക്കായി ആരാധകര്‍ കാത്തിരുന്നത് നീണ്ട മൂന്നര വര്‍ഷമാണ്. 

അഹമ്മദാബാദ്: ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ഏറെക്കുറെ വിരസമായ അഹമ്മദാബാദ് ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യന്‍ ആരാധകരുടെ പ്രധാന പ്രതീക്ഷയും ആകാംക്ഷയും വിരാട് കോലിയുടെ ബാറ്റിലായിരുന്നു. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍ കൂടി വിരാട് കോലിയുടെ ടെസ്റ്റ് സെ‍ഞ്ചുറി കാണാനായിരുന്നു ആരാധകരുടെ കാത്തിരിപ്പ്.

നാലാം ദിനം ആദ്യ സെഷനില്‍ ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ കോലി പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ ആരാധകരുടെ ആശങ്കയേറി. ല‍ഞ്ചിന് പിരിയുമ്പോള്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ചുറിക്കായി ആരാധകര്‍ കാത്തിരുന്നത് നീണ്ട മൂന്നര വര്‍ഷമാണ്. ഒടുവില്‍ നാലാം ദിനം ലഞ്ചിനുശേഷം നേഥന്‍ ലിയോണിന്‍റെ പന്ത് സ്ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് കോലി തന്‍റെ 28-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തി. 241 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ മാത്രം അടിച്ചാണ് കോലി ടെസ്റ്റിലെ 28ാമത്തെയും കരിയറിലെ 75ാമത്തെയും രാജ്യാന്തര സെഞ്ചുറി കുറിച്ചത്. സെഞ്ചുറി നേടിയശേഷം ആവേശപ്രകടനങ്ങളൊന്നുമില്ലാതെ ബാറ്റുയര്‍ത്തിയ കോലി കഴുത്തിലെ വിവാഹ മോതിരത്തില്‍ ചുംബിച്ചു.

Scroll to load tweet…

2019 നവംബര്‍ 22ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെ ആയിരുന്നു കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി. അന്ന് 136 റണ്‍സടിച്ചശേഷം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 79 റണ്‍സടിച്ചതായിരുന്നു പിന്നീട് കോലിയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍. ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ചശേഷം 41 ഇന്നിംഗ്സുകള്‍ക്കും 1205 ദിവസത്തിനും ശേഷമാണ് കോലി ടെസ്റ്റില്‍ വീണ്ടും മൂന്നക്കം തൊട്ടത്.

ന്യൂസിലന്‍ഡ്-ശ്രീലങ്ക ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ഇരു ടീമിനും ജയസാധ്യത; ഇന്ത്യക്ക് ചങ്കിടിപ്പ്

ഏകദിനത്തിലും ടി20യിലും സെഞ്ചുറിയടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയപ്പോഴും ടെസ്റ്റില്‍ ഒരു സെഞ്ചുറിക്കായി കോലിയുടെ കാത്തിരിപ്പ് നീണ്ടു നീണ്ടു പോകുകയായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ അവസാനം കളിച്ച 15 ഇന്നിംഗ്സുകളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്നതോടെ കോലിയില്‍ നിന്ന് ഇനിയൊരു ടെസ്റ്റ് സെഞ്ചുറി കാണാനാവില്ലെന്ന് തന്നെ ആരാധകര്‍ കരുതി. എന്നാല്‍ ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്തുതന്നെ സെഞ്ചുറിയുമായി കോലി ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി.

Scroll to load tweet…