Asianet News MalayalamAsianet News Malayalam

ഓരോ താരത്തിനും കയ്യടി; മത്സരശേഷം വികാരാധീനനായി രഹാനെ

മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ ഓരോ താരവും കാണിച്ച അര്‍പ്പണബോധത്തിന്റെ വിജയമാണിതെന്ന് രഹാനെ പറഞ്ഞു. 

 

Ajinkya Rahane talking on Brisbane Test and historic win
Author
Brisbane QLD, First Published Jan 19, 2021, 3:39 PM IST

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ വികാരാധീനനായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ ഓരോ താരവും കാണിച്ച അര്‍പ്പണബോധത്തിന്റെ വിജയമാണിതെന്ന് രഹാനെ പറഞ്ഞു. 

മത്സരശേഷം സംസാരിക്കുകയായിരുന്നു രഹാനെ. ക്യാപ്റ്റന്റെ വാക്കുകള്‍. ''എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് അറിയില്ല. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം എല്ലാവരും കൂടുതല്‍ അര്‍പ്പണ ബോധത്തോടെ കളിച്ചു. ഓരോ താരത്തെ കുറിച്ചോര്‍ത്തും അഭിമാനം തോന്നുന്നു. കൃത്യമായ പദ്ധതിയുണ്ടായിരുന്നു. പൂജാരയോട് അദ്ദേഹത്തിന്റെ ഗെയിം കളിക്കാനാണ് പറഞ്ഞത്. ആക്രമിച്ച് കളിക്കാനായിരുന്നു എന്റെ തീരുമാനം. എല്ലാ കയ്യടിയും പൂജാര അര്‍ഹിക്കുന്നു. മനോഹരമായി അദ്ദേഹം സമ്മര്‍ദ്ദത്തെ അതിജീവിച്ചു. 

അവസാനങ്ങളില്‍ ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും അവസാനങ്ങളില്‍ പ്രതീക്ഷ കാത്തു. ഓസ്‌ട്രേലിയയുടെ 20 വിക്കറ്റുകളും വീഴ്ത്താനായതും വഴിത്തിരിവായി. അതുകൊണ്ടാണ് അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയത്. ജഡേജയുടെ ഒഴിവ് സുന്ദര്‍ നികത്തി. ബൗളര്‍മാര്‍ക്ക് പരിചയ സമ്പത്തില്ലായിരുന്നു. എന്നാല്‍ അവര്‍ 100 ശതമാനവും നല്‍കി. അഡ്‌ലെയ്ഡിലെ തോല്‍വിയെ കുറിച്ച് ഞങ്ങളൊന്നും പിന്നീട് സംസാരിച്ചിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കണം എന്ന് മാത്രമായിരുന്നു മനസില്‍.'' രഹാനെ പറഞ്ഞുനിര്‍ത്തി.

ബ്രിസ്‌ബേനില്‍ മൂന്ന് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം. 1988ന് ശേഷം ആദ്യമായിട്ടാണ് ഗാബയില്‍ ഓസീസ് തോല്‍ക്കുന്നത്. പരമ്പര 2-1നാ്ണ് ഇന്ത്യ സ്വന്തമാക്കിയത്. ഋഷഭ് പന്ത് (പുറത്താവാതെ 89), ശുഭ്മാന്‍ ഗില്‍ (91), ചേതേശ്വര്‍ പൂജാര (56) എന്നിരാണ് ഇന്ത്യന്‍ വിജയത്തിന്റെ തിരക്കഥയെഴുതിയത്.

Follow Us:
Download App:
  • android
  • ios