ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ടീം വേണ്ടത്ര മുന്നൊരുക്കം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം ചൂണ്ടികാണിക്കുന്നത്.
ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് കളിക്കുന്നത് ഒറ്റ സന്നാഹമത്സരം കളിക്കാതെയാണെന്നുള്ളതാണ് വസ്തുത. വ്യാഴാഴ്ച ഹൈദരാബാദിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്തും ആരംഭിക്കും. ഫെബ്രുവരി 15 മുതല്‍ രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ്. മൂന്നാം ടെസ്റ്റ് റാഞ്ചിയിലും നാലാം ടെസ്റ്റ് ധരംശാലയിലുമാണ് കളിക്കുക.
ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ടീം വേണ്ടത്ര മുന്നൊരുക്കം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം ചൂണ്ടികാണിക്കുന്നത്. കുക്കിന്റെ വാക്കുകള്‍... ''ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വേണ്ടത്ര മുന്നൊരുക്കം നടത്താത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. സ്വന്തം നാട്ടില്‍ അതിശക്തരായ ഇന്ത്യക്കെതിരെ സന്നാഹ മത്സരം കളിക്കാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 2012-13ല്‍ ഇംഗ്ലണ്ട് പരമ്പര നേടിയപ്പോള്‍ മൂന്ന് സന്നാഹ മത്സരം കളിച്ചകാര്യം ഓര്‍ക്കണം. ടെസ്റ്റ് പരമ്പരയില്‍ സന്നാഹമത്സരങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സന്ദര്‍ശക ടീമിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇതിലൂടെ മാത്രമേ കഴിയൂ. നേരിട്ട് ടെസ്റ്റ് പോരാട്ടത്തിനിറങ്ങുമ്പോള്‍ വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവരുക. പരമ്പരയ്ക്ക് മുന്നേ ക്രിക്കറ്റ് ബോര്‍ഡുകള്‍ സന്നാഹമത്സരങ്ങള്‍ ഉറപ്പാക്കണം.'' റൂട്ട് വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ കുറിച്ചും കുക്ക് സംസാരിച്ചു. ''ബാസ്‌ബോള്‍ ശൈലിയെ ഇന്ത്യ എങ്ങനെ നേരിടും എന്നതിലാണ് ആകാംക്ഷയാണ്. ജോ റൂട്ടിന്റെ ബാറ്റിംഗ് പ്രകടനമാവും ഇംഗ്ലീഷ് നിരയില്‍ നിര്‍ണായകമാവുക. ആക്രമിച്ച് കളിക്കുന്ന ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ ഇന്ത്യ എങ്ങനെ നേരിടുമെന്ന് അറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്.'' കുക്ക് കൂട്ടിചേര്‍ത്തു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ സന്നാമത്സരം കളിക്കാതെയാണ് ഇന്ത്യ ഇറങ്ങിയത്. മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പടെയുളളവര്‍ ഇന്ത്യ സന്നാഹമത്സരം കളിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമാനമായ കാര്യമാണിപ്പോള്‍ കുക്കും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
