Asianet News MalayalamAsianet News Malayalam

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: സച്ചിനും കുംബ്ലെയുമെത്തി! ക്ഷണം ലഭിച്ചിട്ടും കോലിയും രോഹിത്തുമില്ല! കാരണം അറിയാം

ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. 

why rohit sharma and virat kohli not attend ayodhya pran pratishtha event today
Author
First Published Jan 22, 2024, 5:43 PM IST

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ, മുന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി, ബാഡ്മിന്റണ്‍ താരം സൈന നേവാള്‍,  അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍,  രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്. ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. 

എന്നാല്‍ മൂവരും ചടങ്ങിനെത്തിയിരുന്നില്ല. കോലിയും രോഹിത്തും ചടങ്ങിനെത്താത്തതിന്റെ കാരണമാണ് അരാധകര്‍ അന്വേഷിക്കുന്നത്. ഇരുവരും ഇംഗ്ലണ്ടിനെതിരെ പരമ്പരയ്‌ക്കൊരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ചടങ്ങില്‍ നിന്ന് വിട്ടുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈയില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബാക്കിയുള്ള താരങ്ങളെല്ലാം ആദ്യ ടെസ്റ്റ് നടക്കുന്ന ഹൈദരാബാദിലാണുള്ളത്. ധോണി എത്താത്തിന്റെ കാരണവും വ്യക്തമായിട്ടില്ല.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കോലി തിരിക്കിലാണെന്നാണ് പുറത്തവരുന്ന വിവരം. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് താരം പിന്മാറിയിരുന്നു. കോലിയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചേതേശ്വര്‍ പൂജാര പകരക്കാരനാവാന്‍ സാധ്യതയേറെയാണ്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പൂജാരയ്ക്കായിരുന്നു. നേരത്തെ, മുഹമ്മദ് ഷമിയേയും ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നൊഴിവാക്കിയിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ഷമിയെ ഒഴിവാക്കിയത്.

പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടു; രാജസ്ഥാന്‍ റോയല്‍സിനുള്ള പിന്തുണ പിന്‍വലിച്ച് ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios