ഒരു ആരോഗ്യമാസികയ്‌ക്ക് വേണ്ടി നഗ്‌നായി പോസ് ചെയ്ത സാറയുടെ ഒരു ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. പുതിയ ചിത്രവും വലിയ ചര്‍ച്ചയാവുകയാണ്. 

ലണ്ടന്‍: നഗ്‌നയായി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ച് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ സാറ ടെയ്‌ലര്‍. ഒരു ആരോഗ്യമാസികയ്‌ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന്‍റെ ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്. വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ നഗ്നയായി സ്റ്റംപ് ചെയ്‌ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. വനിതകളുടെ മാനസികാരോഗ്യ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായായിരുന്നു ഫോട്ടോ ഷൂട്ട്.

View post on Instagram

ക്രിക്കറ്റ് ബാറ്റേന്തി മാറിടങ്ങള്‍ മറച്ചിരിക്കുന്ന രീതിയിലാണ് സാറയുടെ പുതിയ ചിത്രം. സാറയുടെ ഇരു ചിത്രങ്ങള്‍ക്കും വലിയ കയ്യടിയും രൂക്ഷ വിമര്‍ശനങ്ങളുമാണ് ഒരേസമയം ലഭിക്കുന്നുണ്ട്. 'നഗ്നയായി ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു പുതിയ ചിത്രത്തിനൊപ്പം സാറയുടെ കുറിപ്പ്. ഇതോടെ സാറയെ ട്രോളി ഇംഗ്ലീഷ് സഹതാരം അലക്‌സ് ഹാട്ട്‌ലെ രംഗത്തെത്തി. നഗ്‌നയായി എത്ര തവണ ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നായിരുന്നു ഹാട്ട‌ലെയുടെ തമാശരൂപേണയുള്ള ചോദ്യം.

ആരോഗ്യകരമായ കാരണങ്ങളാല്‍ ആഷസ് ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സാറയിപ്പോള്‍. ഇംഗ്ലണ്ടിനായി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20കളും സാറ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറില്‍ 6000ത്തിലേറെ റണ്‍സ് സാറയ്‌ക്ക് നേടാനായി.