സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ടീമിനെ ബാധിച്ചില്ലെന്നും ഖുറേസിയ വ്യക്തമാക്കി.

തിരുവനന്തപുരം: അടുത്ത സീസണിലേക്കുള്ള കേരള ക്രിക്കറ്റ് ടീമിന്റെ തയ്യാറെടുപ്പ് ഈ മാസം 20ന് തുടങ്ങും. കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തിയതിന് കാരണം താരങ്ങളുടെ മികവാണെന്ന് പരിശീലകന്‍ അമയ് ഖുറേസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ടീമിനെ ബാധിച്ചില്ലെന്നും ഖുറേസിയ വ്യക്തമാക്കി. രഞ്ജി ട്രോഫി ഫൈനലിലേക്ക് കേരളത്തെ എത്തിച്ചതോടെയാണ് കോച്ച് അമയ് ഖുറേസിയ അമേസിംഗ് ഖുറേസിയ ആയത്. എന്നാല്‍ മാധ്യമങ്ങളുടെ വിശേഷണത്തോട് പൂര്‍ണമായി യോജിക്കാനാകുന്നില്ലെന്ന് പറയുന്നു പരിശീലകന്‍.

കേരളത്തിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കുമ്പോള്‍ തന്നെ ഓരോ താരത്തിന്റെയും ശക്തിദൗര്‍ബല്യങങള്‍ തിരിച്ചറിഞ്ഞിരുന്നു. വിജയത്തിന്റെ ക്രെഡിറ്റ് കളിക്കാര്‍ തനിക്ക് നല്‍കുന്നത് അവരുടെ മനസ്സിലെ നമ്മ കാരണം എന്നും പരിശീലകന്‍ വ്യക്തകമാക്കി. സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും ഖുറേസിയ. മതിയായ അവസരങ്ങള്‍ നല്‍കിയതിന് ശേഷമാണ് വിഷ്ണു വിനോദിനെ തഴഞ്ഞത്. അതിഥി താരങ്ങളുടെ കാര്യത്തില്‍ കെസിഎ ആണ് തീരുമാനം എടുക്കേണ്ടതെന്ന് പറഞ്ഞ ഖുറേസിയ, മികച്ച സ്പിന്നര്‍മാര്‍ കേരളത്തിന്റെ ജൂനിയര്‍ ടീമുകളിലുണ്ടാകാമെന്നും അഭിപ്രായപ്പെട്ടു.

തര്‍ക്കം വേണ്ട, അവനാണ് മികച്ച ഫീല്‍ഡര്‍! ഗ്ലെന്‍ ഫിലിപ്‌സിനെ അംംഗീകരിച്ച് ജോണ്ടി റോഡ്‌സ്

രഞ്ജി ട്രോഫി ഫൈനലിലെത്തിയതിന് പിന്നാലെ കേരള ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു കേരള ക്രിക്കറ്റ് അസോസയേഷന്‍(കെസിഎ). കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നല്‍കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പുകളായ കേരളത്തിന് ബിസിസിഐ നല്‍കുന്ന മൂന്ന് കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും പാരിതോഷികം പ്രഖ്യാപിച്ചത്. 

രഞ്ജി ചാംപ്യന്‍മാരായ വിദര്‍ഭക്ക്, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു കോടി രൂപ സമ്മാനത്തുക നല്‍കിയപ്പോഴാണ് കെസിഎ രണ്ടാം സ്ഥാനത്തെത്തി ചരിത്രനേട്ടം സ്വന്തമാക്കിയ കേരള ടീമിന് നാലരകോടി പാരിതോഷികം നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.