ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തേടി വീണ്ടും അപൂര്‍വ നേട്ടം. ഏകദിനത്തില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനായിരിക്കുകയാണ് കോലി. 159 ഇന്നിങ്‌സില്‍ നിന്നാണ് കോലി നേട്ടം സ്വന്തമാക്കിയത്.

നാഗ്പൂര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തേടി വീണ്ടും അപൂര്‍ നേട്ടം. ഏകദിനത്തില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനായിരിക്കുകയാണ് കോലി. 159 ഇന്നിങ്‌സില്‍ നിന്നാണ് കോലി നേട്ടം സ്വന്തമാക്കിയത്. ഇത്രയും ഇന്നിങ്‌സുകളില്‍ നിന്ന് 7000 റണ്‍സ് പോലും സ്വന്തമാക്കിയ മറ്റു ക്യാപ്റ്റന്മാരില്ല. 

164 ഇന്നിങ്‌സുകളില്‍ നിന്ന് 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ബ്രയാന്‍ ലാറയാണ് കോലിക്ക് പിന്നിലുള്ളത്. ക്യാപ്റ്റനായിരിക്കെ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമാണ് കോലി. നേരത്തെ താരം ഏകദിനത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ സച്ചിനേയും താരം പിന്തള്ളിയിരുന്നു.