Asianet News MalayalamAsianet News Malayalam

ശക്തമായ തിരിച്ചുവരവിന് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഇനി കളിക്കുക ഈ ടൂര്‍ണമെന്‍റില്‍; കൂടെ യുവതാരനിരയും

16 ടീമുകളാണ് ജെ.പി ആത്രേ സ്‌മാരക ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള 4 പൂളുകളായാണ് മത്സരങ്ങള്‍. 

Arjun Tendulkar set to play 27th All India J P Atray Memorial Cricket Tournament
Author
First Published Sep 15, 2022, 8:28 AM IST

മഡ്‌ഗാവ്: ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ ഇരുപത്തിയേഴാമത് ജെ.പി ആത്രേ സ്‌മാരക ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 22 മുതലാണ് 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ്. നിലവില്‍ ഗോവ ക്രിക്കറ്റ് ടീമിനൊപ്പം പരിശീലനം നടത്തുകയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍.

സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന 22-ാമത് ജെ.പി ആത്രേ സ്‌മാരക ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളും യുവ പ്രതിഭകളും മത്സരിക്കും. ഗോവന്‍ ക്രിക്കറ്റ് അസോസിയേഷനായി കളിക്കുന്ന അര്‍ജുന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ള ഭാവി താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ബിസിസിഐയുടെ ആഭ്യന്തര സീസണില്‍ മുമ്പ് താരങ്ങള്‍ക്ക് കൃത്യമായ പരിശീലനമാകും ടൂര്‍ണമെന്‍റ് എന്നും ജെ.പി ആത്രേ സ്‌മാരക ക്രിക്കറ്റ് കണ്‍വീനര്‍ വിവേക് ആത്രേ പറഞ്ഞു. 

16 ടീമുകളാണ് ജെ.പി ആത്രേ സ്‌മാരക ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള 4 പൂളുകളായാണ് മത്സരങ്ങള്‍. പൂള്‍ എയില്‍ പഞ്ചാബ് ക്രിക്കറ്റ് ക്ലബ്, ഗോവ ക്രിക്കറ്റ് അസോസിയേഷന്‍, പിഎസ്‌പിബി, പ്ലേയര്‍സ് അക്കാഡമി ഇലവന്‍ ഡല്‍ഹി എന്നിവരയും പൂള്‍ ബിയില്‍ എച്ച്‌പിസിഎ, ജെകെസിഎ, മിനര്‍വ ക്രിക്കറ്റ് അക്കാ‍ഡമി, ഡല്‍ഹി ക്യാപിറ്റല്‍സ് അക്കാഡമി എന്നിവയും പൂള്‍ സിയില്‍ യുടിസിഎ, പ്ലേയേര്‍സ് ഇലവന്‍ ബിഹാര്‍, ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍, ആര്‍ബിഐ എന്നിവയും പൂള്‍ ഡിയില്‍ എംപിസിഎ, സിഎജി ഡല്‍ഹി, എസ്‌പിജെ സ്പോര്‍ട്‌സ് ദില്ലി, പിസിഎ കോള്‍ട്‌സ് എന്നിവയുമാണുള്ളത്. 

ആറ് വേദികളിലായി 12 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 31 മത്സരങ്ങളാണുള്ളത്. പിസിഎ, ചണ്ഡീഗഢ് സ്പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്‍റ്, ഹരിയാന സ്പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്‍റ് എന്നിവയാണ് ആതിഥേയര്‍. കപില്‍ ദേവ്, ചേതന്‍ ശര്‍മ്മ, സൗരവ് ഗാംഗുലി, യുവ്‌രാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, രോഹിത് ശര്‍മ്മ, ആശിഷ് നെഹ്‌റ, ശിഖര്‍ ധവാന്‍ എന്നിവര്‍ ജെ.പി ആത്രേ സ്‌മാരക ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കളിച്ചിട്ടുള്ള താരങ്ങളാണ്. ഗോവ ക്രിക്കറ്റ് അസോസിയേഷനും പ്ലേയേര്‍സ് അക്കാഡമി ദില്ലിയും തമ്മിലാണ് ഉദ്ഘാടന മത്സരം.   

ചാമ്പ്യന്‍സ് ലീഗ്: റയലിനും സിറ്റിക്കും പിഎസ്‌ജിക്കും വിജയത്തുടര്‍ച്ച; ചെല്‍സിക്ക് ഞെട്ടിക്കുന്ന സമനില

Follow Us:
Download App:
  • android
  • ios