Asianet News MalayalamAsianet News Malayalam

ഇന്ത്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് 4000 കാണികള്‍

കൗണ്ടി ക്രിക്കറ്റില്‍ ഇന്ന് ആരംഭിച്ച ലെസ്റ്റര്‍ഷെയര്‍- ഹാംപഷയര്‍ മത്സത്തില്‍ 1500 പേരെ പ്രവേശിപ്പിച്ചിരുന്നു. 2019 സെപ്റ്റംബറിന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളെ അനുവദിക്കുന്നത്.

Around 4000 fans to be allowed for WTC final between India vs New Zealand
Author
Southampton, First Published May 20, 2021, 4:44 PM IST

സതാംപ്ടണ്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിന് കാണികള്‍ക്ക് പ്രവേശിക്കാം. 4000 കാണികള്‍ക്കാണ് മത്സരം കാണാന്‍ അനുമതി. നഗരത്തിലെ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതോടെയാണ് കാണികളെ പ്രവേശിക്കാന്‍ തീരുമാനമായത്. കൗണ്ടി ക്രിക്കറ്റില്‍ ഇന്ന് ആരംഭിച്ച ലെസ്റ്റര്‍ഷെയര്‍- ഹാംപഷയര്‍ മത്സത്തില്‍ 1500 പേരെ പ്രവേശിപ്പിച്ചിരുന്നു. 2019 സെപ്റ്റംബറിന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളെ അനുവദിക്കുന്നത്. വരുന്ന കൗണ്ടി മത്സരങ്ങള്‍ക്കും കാണുകളുണ്ടാവും.

ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുക. നിലവില്‍ ക്വാറന്റീനിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമുമ്പ് 10 ദിവസം സ്വന്തം രാജ്യത്ത് ക്വാറന്റീനില്‍ കഴിയണമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ 18നാണ് ഫൈനല്‍. കലാശപ്പോരിന് മുമ്പ് ഇംഗ്ലണ്ടില്‍ എട്ട് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 

വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് തിരിക്കുക. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ നിന്ന് സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios