സ്റ്റീവന്‍ സ്മിത്ത് 67 (Steven Smith) റണ്‍സെടുത്തു. ഇംഗ്ലീഷ് പേസര്‍മാരിലര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് (Stuart Broad) വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്.
സിഡ്‌നി: ആഷസ് പരമ്പരയിലെ (Ashes Series) നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 416ന് ഡിക്ലയര്‍ ചെയ്തു. സിഡ്‌നിയില്‍ ഉസ്മാന്‍ ഖവാജയുടെ (Usman Khawaja) സെഞ്ചുറിയാണ് ഓസീസിന് തുണയായത്. സ്റ്റീവന്‍ സ്മിത്ത് 67 (Steven Smith) റണ്‍സെടുത്തു. ഇംഗ്ലീഷ് പേസര്‍മാരിലര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് (Stuart Broad) വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്.
മൂന്നിന് 126 എന്ന നിലയിലാണ് ഓസീസ് രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ചത്. പതിഞ്ഞ തുടക്കത്തിന് ശേഷം ഖവാജ- സ്മിത്ത് സഖ്യം ടീമിനെ മനോഹരമായി മുന്നോട്ട് നയിച്ചു. സ്മിത്തിനെ ബ്രോഡ് മടക്കിയെങ്കിലും ഖവാജ ഒമ്പതാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. ഇരുവരേയും ബ്രോഡാണ് മടക്കിയത്. 13 ബൗണ്ടറിഖള്‍ അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിംഗ്‌സ്.
പിന്നീടെത്തിയ കാമറൂണ്‍ ഗ്രീന്‍ (5), അലക്‌സ് ക്യാരി (13) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (24), മിച്ചല്‍ സ്റ്റാര്‍ക്ക് (34), നഥാന്‍ ലിയോണ്‍ (16) എന്നിവര്‍ സ്‌കോര്‍ 400 കടത്തി. ബ്രോഡിന് പുറമെ ജെയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക് വുഡ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനായി ഹസീബ് ഹമീദ് (2), സാക് ക്രൗളി (2) എന്നിവരാണ് ക്രീസില്‍. ഇന്നലെ ഡേവിഡ് വാര്‍ണര്‍ (30), മാര്‍കസ് ഹാരിസ് (38), മര്‍നസ് ലബുഷെയ്ന്‍ (28) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായിരുന്നു.
