പവര്‍ പ്ലേ ഓവറുകളില്‍ പന്തെറിയുമ്പോള്‍ അശ്വിന്‍ നന്നായി അടിയും മേടിച്ചുകൂട്ടിയിരുന്നു. ഇതിനിടെയാണ് തന്റെ യൂട്യൂബ് ചാനല്‍ ലൈവ് സെഷനില്‍ അശ്വിനോട് ടീം വിടാന്‍ ആരാധകന്‍ ആവശ്യപ്പെട്ടത്.

ചെന്നൈ: ആര്‍ അശ്വിനോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ട് പോവാന്‍ ആവശ്യപ്പെട്ട ആരാധകരന് മറുപടിയുമായി താരം. മെഗാ ലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് അശ്വിന്‍ ചെന്നൈയിലെത്തിയത്. എന്നാല്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. പവര്‍ പ്ലേ ഓവറുകളില്‍ പന്തെറിയുമ്പോള്‍ അശ്വിന്‍ നന്നായി അടിയും മേടിച്ചുകൂടി. ഇതിനിടെയാണ് തന്റെ യൂട്യൂബ് ചാനല്‍ ലൈവ് സെഷനില്‍ അശ്വിനോട് ടീം വിടാന്‍ ആരാധകന്‍ ആവശ്യപ്പെട്ടത്.

ആരാധകന്റെ ആവശ്യം ഇങ്ങനെയായിരുന്നു... ''ഹായ് പ്രിയപ്പെട്ട അശ്വിന്‍, ഒരുപാട് സ്‌നേഹത്തോടെ പറയട്ടെ... ദയവായി എന്റെ പ്രിയപ്പെട്ട സിഎസ്‌കെ കുടുംബത്തെ വിട്ടുപോകൂ'' ആരാധകന്‍ കമന്റ് വിഭാഗത്തില്‍ എഴുതി. അതിനുള്ള മറുപടിയായി അശ്വിന്‍ പറഞ്ഞതിങ്ങനെ... ''എനിക്ക് മനസ്സിലാകുന്ന ഒരു കാര്യം അദ്ദേഹത്തിന് ഫ്രാഞ്ചൈസിയോടുള്ള സ്‌നേഹമാണ് കാണിക്കുന്നത്. നിങ്ങള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാകും. എനിക്കും അതേ സ്‌നേഹവും താല്‍പ്പര്യവുമുണ്ട്. എന്റെ കൈയില്‍ പന്ത് നല്‍കിയാല്‍ ഞാന്‍ പന്തെറിയും,ബാറ്റ് നല്‍കിയാല്‍ ഞാന്‍ ബാറ്റ് ചെയ്യും.'' അശ്വിന്‍ പറഞ്ഞു.

അടുത്ത സീസണില്‍ തന്റെ തെറ്റുകള്‍ തിരുത്തി പ്രവര്‍ത്തിക്കുമെന്ന് അശ്വിന്‍ പറഞ്ഞു. ''ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചില മേഖലകളുണ്ട്. അതെനിക്ക് വളരെ വ്യക്തമായി അറിയാം. പവര്‍പ്ലേയില്‍, ഞാന്‍ ധാരാളം റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്. അടുത്ത സീസണില്‍ പവര്‍പ്ലേയില്‍ പന്തെറിയാന്‍ ഞാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടതുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ചത് അതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്താന്‍ മാത്രാണ് അശ്വിന് സാധിച്ചത്. അശ്വിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരാജയമായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ അവസാന സ്ഥാനത്ത് അവസാനിപ്പിക്കുന്നത്. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ നിന്ന് എട്ട് പോയിന്റുകള്‍ മാത്രമാണ്് ചെന്നൈക്ക് നേടാന്‍ സാധിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന മത്സരത്തില്‍ 83 റണ്‍സിന്റെ വിജയവും ചെന്നൈ നേടിയിരുന്നു.