യുഎഇയിലെ സ്ലോ വിക്കറ്റിൽ ബൗളിംഗ് മികവും ശ്രീലങ്കയ്ക്ക് കരുത്താകും. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമെങ്കിലും സ്ഥിരതയില്ലായ്മ പാകിസ്ഥാന് തലവേദന. ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ നേടിയ 30 റണ്‍സാണ് ടൂര്‍ണമെന്‍റില്‍ ബാബറിന്‍റെ ഉയര്‍ന്ന സ്കോര്‍.
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഫൈനൽ പോരാട്ടം. ഫൈനലില്‍ പാകിസ്ഥാൻ,ശ്രീലങ്കയെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ദുബായിലാണ് ഫൈനൽ മത്സരം. സൂപ്പർഫോറിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത കരുത്തിലാണ് ശ്രീലങ്ക കലാശപ്പോരിനൊരുങ്ങുന്നത്.
ആദ്യ കളിയില്‍ അഫ്ഗാനോട് തോറ്റ് നാണം കെട്ട ലങ്ക ബംഗ്ലാദേശിനെ ആവേശപ്പോരില്‍ മറികടന്നാണ് സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. ദാസുൻ ഷനകയുടെ നേതൃത്വത്തിലിറങ്ങുന്ന ലങ്കൻ നിരയിൽ സൂപ്പർതാരങ്ങൾ ഏറെയില്ലെങ്കിലും പാതുംനിസങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ഭാനുക രജപക്സ തുടങ്ങി മത്സരം ജയിപ്പിക്കാൻ കരുത്തുള്ളവരുണ്ട് ശ്രീലങ്കയ്ക്കൊപ്പം.
ആരാണീ ഉര്‍വശി റൗട്ടേല, ട്രോളുകള്‍ക്ക് മറുപടിയുമായി പാക് പേസര്‍ നസീം ഷാ-വീഡിയോ
യുഎഇയിലെ സ്ലോ വിക്കറ്റിൽ ബൗളിംഗ് മികവും ശ്രീലങ്കയ്ക്ക് കരുത്താകും. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമെങ്കിലും സ്ഥിരതയില്ലായ്മ പാകിസ്ഥാന് തലവേദന. ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ നേടിയ 30 റണ്‍സാണ് ടൂര്‍ണമെന്‍റില്‍ ബാബറിന്‍റെ ഉയര്‍ന്ന സ്കോര്‍.
ബിന്നിയും പത്താനും തിളങ്ങി, ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെിരെ വമ്പന്‍ ജയവുമായി ഇന്ത്യ ലെജന്‍ഡ്സ്
പേസ് ബൗളർമാരും വെടിക്കെട്ട് ബാറ്റർമാരും പാകിസ്ഥാന് മേൽക്കൈ നൽകും. ദുബായ് സ്റ്റേഡിയത്തിലെ പാകിസ്ഥാനി ആരാധകരുടെ ആരവത്തെയും നേരിടണം ദ്വീപുകാർക്ക്. രാജ്യത്തെ ഭരണപ്രതിസന്ധിയും പ്രതിഷേധവും കാരണം ആതിഥേയത്വം വഹിക്കാനുള്ള അവസരം നഷ്ടമായ ശ്രീലങ്കയ്ക്ക് ഏഷ്യാകപ്പ് കിരീടം പ്രചോദനമാകും. ശ്രീലങ്ക 5 തവണയും പാകിസ്ഥാൻ 2 തവണയും നേരത്തെ ഏഷ്യാകപ്പിൽ ചാംപ്യന്മാരായിട്ടുണ്ട്.
ഇന്നത്തെ മത്സരത്തിലും ടോസ് നിര്‍ണായക ഘടകമായേക്കും. ടൂര്‍ണമെന്‍റില്‍ ഒരു മത്സരത്തിലൊഴികെ ടോസ് നേടി രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഹോങ്കോങിനെതിരെ ഇന്ത്യ ജയിച്ചത് മാത്രമാണ് ഇതിനൊരപവാദം.