ഇന്ത്യ ലെജന്‍ഡ്സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ ആന്‍ഡ്ര്യു പുട്ടിക്(23), മോണ്‍ വാന്‍ വൈക്ക്(26) എന്നിവര്‍ ചേര്‍ന്ന് 43 റണ്‍സടിച്ചു. എന്നാല്‍ സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സ് കളി കൈവിട്ടു
കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ടി20 ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെതിരെ ഇന്ത്യ ലെജന്‍ഡ്സിന് 61 റണ്‍സിന്‍റെ വമ്പന്‍ ജയം. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും സ്റ്റുവര്‍ട്ട് ബിന്നിയുടെയും സുരേഷ് റെയ്നയുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ വിക്കറ്റ് നാലു നഷ്ടത്തില്‍ 217 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോണ്ടി റോഡ്സാണ് ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യ ലെജന്‍ഡ്സിനായി രാഹുല്‍ ശര്‍മ മൂന്നും മുനാഫ് പട്ടേല്‍ പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
നല്ല തുടക്കം പിന്നെ തകര്‍ച്ച
ഇന്ത്യ ലെജന്‍ഡ്സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ ആന്‍ഡ്ര്യു പുട്ടിക്(23), മോണ്‍ വാന്‍ വൈക്ക്(26) എന്നിവര്‍ ചേര്‍ന്ന് 43 റണ്‍സടിച്ചു. എന്നാല്‍ സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സ് കളി കൈവിട്ടു. പുട്ടിക്കിനെ ഓജയും വാന്‍ വൈക്കിനെ രാഹുല്‍ ശര്‍മയും മടക്കി. പിന്നാലെ ആല്‍വിരോ പീറ്റേഴ്സണെ(10) ഓജയും ജാക്വസ് റൂഡോള്‍ഫിനെ(16) രാഹുല്‍ ശര്‍മയും. ഹെന്‍റി ഡേവിഡ്സിനെ(6) യുവരാജും വീഴ്ത്തി. ക്യാപ്റ്റന്‍ ജോണ്ടി റോഡ്സ്(27 പന്തില്‍ 38) പൊരുതി നോക്കിയെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല.
ഓവല്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്ക വീണ്ടും തരിപ്പണം, ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടി
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ലെജന്‍ഡ്സിനായി സച്ചിനും നമാന്‍ ഓജയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും. 15 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 16 റണ്‍സെടുത്ത സച്ചിനെ മഖായ എന്‍റിനി വീഴ്ത്തി. 18 പന്തില്‍ 21 റണ്‍സെടുത്ത നമാന്‍ ഓജയും പെട്ടെന്ന് മടങ്ങി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റുവര്‍ട്ട് ബിന്നിയും സുരേഷ് റെയ്നയും ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്. 22 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റണ്‍സടിച്ച റെയ്നയും പിന്നാലെ യുവരാജ് സിംഗും(6) പുറത്തായെങ്കിലും യൂസഫ് പത്താനും(15 പന്തില്‍ 35*), സ്റ്റുവര്‍ട്ട് ബിന്നിയും(42 പന്തില്‍ 82*) ചേര്‍ന്ന് ഇന്ത്യയെ 20 ഓവറില്‍ 217 റണ്‍സിലെത്തിച്ചു.
