ഏഷ്യാ കപ്പ് ഫൈനൽ: ശ്രീലങ്കക്ക് നിര്‍ണായക ടോസ്; ഫാബ് ഫൈവ് തിരിച്ചെത്തി; ഇന്ത്യൻ ടീമില്‍ 6 മാറ്റങ്ങൾ
പാക്കിസ്ഥാനെതിരായ മത്സരം ജയിച്ച ടീമില്‍ ശ്രീലങ്കയും ഒരു മാറ്റം വരുത്തി. പരിക്കുമൂലം പുറത്തായ മഹീഷ തീക്ഷണക്ക് പകരം ടീമിലെത്തി. ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിച്ച ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ നിന്ന് തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍ എന്നിവര്‍ പുറത്തായപ്പോള്‍ ഫാബ് ഫൈവായ വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം വാഷിംഗ്‌ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ എത്തി.
പാക്കിസ്ഥാനെതിരായ മത്സരം ജയിച്ച ടീമില്‍ ശ്രീലങ്കയും ഒരു മാറ്റം വരുത്തി. പരിക്കുമൂലം പുറത്തായ മഹീഷ തീഷ്ണക്ക് പകരം ദുഷന്‍ ഹേമന്ത പ്ലേയിംഗ് ഇലവനിലെത്തി. ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, ഏഷ്യാ കപ്പില്‍ ഏഴാം കിരീടം നേടി ഇന്ത്യക്കൊപ്പമെത്താനാണ് ശ്രീലങ്ക ഇറങ്ങുന്നത്.
ഓസ്ട്രേലിയയോ പാക്കിസ്ഥാനോ ഒന്നുമല്ല; ലോകകപ്പ് ഫേവറൈറ്റുകളെ പ്രവചിച്ച് കുമാര്‍ സംഗക്കാര
ഏഷ്യാ കപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍:രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, കുസൽ പെരേര, കുശാൽ മെൻഡിസ്(വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക(സി), ദുനിത് വെല്ലലഗെ, ദുഷൻ ഹേമന്ത, പ്രമോദ് മധുഷൻ, മതീശാ പതിരാന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക