10ന് പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യക്ക് 12ന് ശ്രീലങ്കയെയോ അഫ്ഗാനിസ്ഥാനെയോ നേരിടണം. ഇന്ന് നടക്കുന്ന അഫ്ഗാന്‍-ശ്രീലങ്ക പോരാട്ടത്തിലെ വിജയികളായിരിക്കും സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍.

പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് സൂപ്പര്‍ ഫോറിലെത്തിയ ഇന്ത്യക്ക് വീണ്ടും പാക്കിസ്ഥാനുമായി മത്സരം. ഈ മാസം 10ന്(ഞായറാഴ്ച)യാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം. കാന്‍ഡിയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇന്ത്യ-പാക് മത്സരവേദി ഹംബന്‍ടോട്ടയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

10ന് പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യക്ക് 12ന് ശ്രീലങ്കയെയോ അഫ്ഗാനിസ്ഥാനെയോ നേരിടണം. ഇന്ന് നടക്കുന്ന അഫ്ഗാന്‍-ശ്രീലങ്ക പോരാട്ടത്തിലെ വിജയികളായിരിക്കും സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ അഫ്ഗാന് ഇന്ന് വമ്പന്‍ ജയം നേടിയാല്‍ മാത്രമെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്താനാവു.

നേപ്പാളിനെതിരെ ജയിച്ച് സൂപ്പര്‍ ഫോറിലെത്തിയിട്ടും അതൃപ്തി വ്യക്തമാക്കി രോഹിത് ശര്‍മ

അതേസമയം അഫ്ഗാനെതിരെ ഇന്ന് തോറ്റാലും ശ്രീലങ്കക്ക് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ വെക്കാം. ശ്രീലങ്കക്ക് +0.951 ഉം രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് +0.373 ഉം നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള അഫ്ഗാന് -1.780 നെറ്റ് റണ്‍ റേറ്റാണുള്ളത്. സൂപ്പര്‍ ഫോറില്‍ 15ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. സൂപ്പര്‍ ഫോറില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലിലെത്തുക.

Scroll to load tweet…

ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി പാക്കിസ്ഥാനും രണ്ടാം സ്ഥാനക്കാരായി ഇന്ത്യയും സൂപ്പര്‍ ഫോറിലെത്തിയിട്ടുണ്ട്. 17ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഫൈനല്‍. സൂപ്പര്‍ ഫോറിലെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മഴമൂലം 23 ഓവറില്‍ 147 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചു. രോഹിത്തും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 10 വിക്കറ്റിന് ഇന്ത്യക്ക് ജയം സമ്മാനിച്ചു.