പരിക്കും കായികക്ഷമതയും തെളിയിച്ച് തിരിച്ചെത്തിയ രാഹുലിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതിനെ പലരും വിമര്‍ശിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി രാഹുലിനെ ടീമിലെടുത്തതിനെയും മുന്‍ താരങ്ങള്‍ പലരും വിമര്‍ശിച്ചു.

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. 24.1 ഓവറില്‍ 148-2 എന്ന സ്കോറില്‍ റിസര്‍വ് ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ അര്‍ധസെഞ്ചുറികളുമായി കെ എല്‍ രാഹുലും വിരാട് കോലിയും മുന്നോട്ടു നയിച്ചു. പാക്കിസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 42 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലാണ്. 79 റണ്‍സോടെ കെ എല്‍ രാഹുലും 63 റണ്‍സോടെ വിരാട് കോലിയും ക്രീസില്‍. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 141റണ്‍സടിച്ചിട്ടണ്ട്.

തിരിച്ചുവരവില്‍ തകര്‍ത്തടിച്ച് കെ എല്‍ രാഹുല്‍

മാസങ്ങളുടെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുലാണ് റിസര്‍വ് ദിനത്തില്‍ ഇന്ത്യന്‍ ആക്രമണം നയിച്ചത്. സിംഗിളുകളും ഡബിളുകളുമായി വിരാട് കോലി രാഹുലിന് മികച്ച പങ്കാളിയായി. 55 പന്തില്‍ കോലി അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ രാഹുല്‍ 60 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്.ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ അഞ്ച് മാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. ഇതിനിടക്ക് ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടിയുമായി രാഹുലിന്‍റെ വിവാഹവും കഴിഞ്ഞിരുന്നു.

ഏഷ്യാ കപ്പ് ദുബായിലായിരുന്നെങ്കിൽ കളിക്കാരുടെ കാര്യത്തില്‍ ഇപ്പോൾ ഒരു തീരുമാനമായേനെയെന്ന് രവി ശാസ്ത്രി

പരിക്കും കായികക്ഷമതയും തെളിയിച്ച് തിരിച്ചെത്തിയ രാഹുലിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതിനെ പലരും വിമര്‍ശിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി രാഹുലിനെ ടീമിലെടുത്തതിനെയും മുന്‍ താരങ്ങള്‍ പലരും വിമര്‍ശിച്ചു. എന്നാല്‍ വിമര്‍ശകര്‍ക്കുള്ള മറുപടി പതിവുപോലെ ബാറ്റു കൊണ്ടാണ് രാഹുല്‍ ഇത്തവണയും നല്‍കിയത്. തിരിച്ചുവരവില്‍ ഒരു തകര്‍പ്പന്‍ ഇന്നിംഗ്സിലൂടെ. അതും പാക്കിസ്ഥാനെതിരായ നിര്‍ണായ മത്സരത്തില്‍.

തിരിച്ചുവരവില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ ശ്രേയസ് അയ്യര്‍ക്കും സൂര്യകുമാര്‍ യാദവിനും മേല്‍ മുന്‍തൂക്കം നേടിയ രാഹുല്‍ ഇഷാന്‍ കിഷനൊപ്പം ടീമില്‍ തുടരുമെന്നും ഉറപ്പായി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Scroll to load tweet…
Scroll to load tweet…
Scroll to load tweet…