ഇന്ത്യയുടെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് പവര്‍പ്ലേയിലെ അഞ്ചാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഇമാം ഉള്‍ ഹഖിനെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്‍ കൈയിലൊതുക്കി.

കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സെടുത്ത ഫഖര്‍ സമനും ഒരു റണ്ണോടെ മുഹമ്മദ് റിസ്‍വാനുമാണ് ക്രീസില്‍.ഒമ്പത് റണ്‍സെടുത്ത ഇമാമുള്‍ ഹഖിന്‍റെയും 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ജസ്പ്രീത് ബുമ്രക്കും ഹാര്‍ദ്ദിക് പാണ്ഡ്യക്കുമാണ് വിക്കറ്റ്.

തുടക്കത്തിലെ തിരിച്ചടി

ഇന്ത്യയുടെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് പവര്‍പ്ലേയിലെ അഞ്ചാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഇമാം ഉള്‍ ഹഖിനെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്‍ കൈയിലൊതുക്കി. ക്രീസിലെത്തിയപാടെ രണ്ട് ബൗണ്ടറികളടിച്ച് സിറാജിനും ബുമ്രക്കുമെതിരെ ആത്മവിശ്വാസത്തോടെയാണ് പാക് നായകന്‍ ബാബര്‍ അസം തുടങ്ങിയത്.എന്നാല്‍ ആദ്യ ബൗളിംഗ് മാാറ്റമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക് പാണ്ഡ്യെയെ വിളിച്ചതോടെ ബാബറിന് അടിതെറ്റി.

ഹാര്‍ദ്ദിക്കിന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ബാബര്‍ ബൗള്‍ഡായി.തൊട്ടുപിന്നാലെ ക്രീസിലെത്തിയ മുഹമ്മദ് റിസ്വാനെതിരെ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ക്യാച്ചിന് റിവ്യു എടുത്തെങ്കിലും വിഡോയ റീപ്ലേക്ക് ശേഷം ടിവി അമ്പയര്‍ നോട്ടൗട്ട് വിധിച്ചത് പാക്കിസ്ഥാന് രക്ഷയായി.

'പ്രേമദാസ'യോടുള്ള പ്രേമം വിടാതെ കിംഗ് ഓഫ് കൊളംബോ ആയി വിരാട് കോലി; സെഞ്ചുറിക്കൊപ്പം ലോക റെക്കോര്‍ഡും

ഫലമുണ്ടാവണമെങ്കില്‍

മത്സരം വീണ്ടും മഴ മുടക്കിയതോടെ മത്സരഫലം എന്താവുമെന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ 11 ഓവര്‍ മാത്രമാണ് പാക്കിസ്ഥാന്‍ ബാറ്റ് ചെയ്തത് എന്നതിനാല്‍ ഇപ്പോള്‍ കളി ഉപേക്ഷിച്ചാല്‍ മത്സരത്തിന് ഫലമില്ലാതാവും.പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 20 ഓവറെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ തീരുമാനിക്കാനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക