പന്ത് ബൗണ്ടറി കടന്നെങ്കിലും ഇന്ത്യയുടെ തുടക്കം ഒട്ടും ആത്മവിശ്വാസത്തോടെയായിരുന്നില്ല. അഫ്രീദിയെക്കാള്‍ മികച്ച സ്വിംഗ് കണ്ടെത്തിയ നസീം ഷാ ഇന്ത്യന്‍ ഓപ്പണര്‍മാരെ ശരിക്കും പൂട്ടിയിട്ടു. രണ്ടാം ഓവറില്‍ നസീം ഷായുടെ പന്തില്‍ ശക്തമായ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും ഗില്ലിന് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല.
പല്ലേക്കല്ലെ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യയുടെ തുടക്കം കരുതലോടെ. അഞ്ചാം ഓവറില്‍ വില്ലനായി മഴ എത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു. മത്സരം നിര്‍ത്തുമ്പോള്‍ 4.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 18 പന്തില്‍ 11 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും എട്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍.
വിറപ്പിച്ച് പാക് പേസ് പട
ഇന്ത്യയുടെ തുടക്കം തന്നെ പതര്‍ച്ചയോടെയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ പാക് പേസര്‍മാരായ ഷഹീന്‍ അഫ്രീദിയും നസീം ഷായും പേസും സ്വിംഗും കൊണ്ട് തുടക്കത്തിലെ പരീക്ഷിച്ചു. ഇന്നിംഗ്സിലെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ക്യാച്ചില്‍ നിന്ന് തലമനാരിഴക്ക് രക്ഷപ്പെട്ടു. ഷഹീന്‍ അഫ്രീദിയുടെ പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ പന്തില്‍ സ്ക്വയര്‍ ലെഗ്ഗിലേക്ക് ഫ്ലിക്ക് ചെയ്ത രോഹിത്തിനെ കൈയിലൊതുക്കാന്‍ ഫഖര്‍ സമന് കഴിയാതിരുന്നത് ഇന്ത്യയുടെ ഭാഗ്യം.
പന്ത് ബൗണ്ടറി കടന്നെങ്കിലും ഇന്ത്യയുടെ തുടക്കം ഒട്ടും ആത്മവിശ്വാസത്തോടെയായിരുന്നില്ല. അഫ്രീദിയെക്കാള്‍ മികച്ച സ്വിംഗ് കണ്ടെത്തിയ നസീം ഷാ ഇന്ത്യന്‍ ഓപ്പണര്‍മാരെ ശരിക്കും പൂട്ടിയിട്ടു. രണ്ടാം ഓവറില്‍ നസീം ഷായുടെ പന്തില്‍ ശക്തമായ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും ഗില്ലിന് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല.
അഫ്രീദി എറിഞ്ഞ മൂന്നാം ഓവറില്‍ പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ പന്തിനെ ബൗണ്ടറി കടത്തിയ രോഹിത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കി. നാലാം ഓവറില്‍ ആദ്യ രണ്ട് പന്തുകള്‍ എറിഞ്ഞപ്പോഴേക്കും ശക്തമായ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു.
മുഹമ്മദ് ഷമിയുടെ അഭാവം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ! പുറത്തായതിന്റെ കാരണമറിയാം
ഷമി പുറത്ത് കിഷന്‍ ടീമില്‍
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഷാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും പന്തെടുക്കും. കെ എല്‍ രാഹുലിന് ഇഷാന്‍ കിഷന്‍ ടീമിലിടം കണ്ടെത്തി. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ പിന്നാലെയെത്തും. മുഹമ്മദ് ഷമി പുറത്തിരിക്കും. ഷാര്‍ദുലിന്റെ ഓള്‍റൗണ്ട് മികവ് ടീമിന് ഗുണം ചെയ്യും. പാകിസ്ഥാന്‍ മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങുന്നത്.
