മഴ മാറിയതോടെ അധികം വൈകാതെ ക്രീസിലെത്തിയ ഇന്ത്യക്കായി രോഹിത് ശര്‍മയാണ് സ്ട്രൈക്ക് ചെയ്തത്. ഷഹീന്‍റെ ആദ്യ പന്ത് പ്രതിരോധിച്ച രോഹിത്തിനെതിരെ പിന്നീട് തുടര്‍ച്ചയായി രണ്ട് ഔട്ട് സ്വിംഗറുകള്‍ എറിഞ്ഞ് ഷഹീന്‍ പ്രലോഭിപ്പിച്ചു.

പല്ലെക്കല്ലെ: രോഹിത് ശര്‍മയും ഇന്ത്യന്‍ ആരാധകരും ഭയന്നത് തന്നെ സംഭവിച്ചു. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ ഷഹീന്‍ അഫ്രീദിയുടെ ഇന്‍സ്വിംഗറിന് മുന്നില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഒരിക്കല്‍ കൂടി മുട്ടു മടക്കി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെന്ന നിലയിലാണ്. റണ്‍സുമായി ശ്രേയസ് അയ്യരും റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍യ 11 റണ്‍സെടുത്ത രോഹിത്തിന്‍റെയും നാലു റണ്‍സെടുത്ത കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് വിക്കറ്റും ഷഹീന്‍ അഫ്രീദിക്കാണ്.

കരുതലോടെ തുടങ്ങി പിന്നെ തകര്‍ച്ച

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ഷഹീന്‍ അഫ്രീദിയുടെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയെങ്കിലും രോഹിത് തലനാരിഴക്കാണ് ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് നസീം ഷായും ഷഹീനും മികച്ച സ്വിംഗും പേസും കണ്ടെത്തിയതോടെ റണ്‍സടിക്കാന്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ബുദ്ധിമുട്ടി. മൂടിക്കെട്ടിയ അന്തരീക്ഷവും പാക് പേസര്‍മാരെ തുടക്കത്തില്‍ തുണച്ചു.

ഇതിനിടെ വില്ലനായി മഴയെത്തി. മഴമൂലം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ 4.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 18 പന്തില്‍ 11 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും എട്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍.

ആവേശം കെടുത്തി മഴയെത്തി, പാക് പേസ‌ർമാർക്കെതിരെ കരുതലോടെ ഇന്ത്യ, ജീവന്‍ കിട്ടി രോഹിത്

മഴക്കുശേഷം ഇരട്ടപ്രഹരവുമായി ഷഹീന്‍ അഫ്രീദി

മഴ മാറിയതോടെ അധികം വൈകാതെ ക്രീസിലെത്തിയ ഇന്ത്യക്കായി രോഹിത് ശര്‍മയാണ് സ്ട്രൈക്ക് ചെയ്തത്. ഷഹീന്‍റെ ആദ്യ പന്ത് പ്രതിരോധിച്ച രോഹിത്തിനെതിരെ പിന്നീട് തുടര്‍ച്ചയായി രണ്ട് ഔട്ട് സ്വിംഗറുകള്‍ എറിഞ്ഞ് ഷഹീന്‍ പ്രലോഭിപ്പിച്ചു. പിച്ച് ചെയ്ത് അകത്തേക്ക് തിരി‌ഞ്ഞ ഓവറിലെ അവസാന പന്ത് രോഹിത്തിന്‍റെ സ്റ്റംപിളക്കിയതോടെ ഇന്ത്യ ഞെട്ടി. 22 പന്തില്‍ 11 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. ഷഹീന്‍ അഫ്രീദിയുടെ ഇന്‍സ്വിംഗറുകള്‍ക്കെതിരെ കരുതലെടുത്തിട്ടും രോഹിത്തിന് പവര്‍ പ്ലേ അതിജീവിക്കാനായില്ല.

ബൗണ്ടറിയടിച്ച് തുടങ്ങി പിന്നാലെ കോലി മടങ്ങി

രോഹിത് മടങ്ങിയതോടെ വണ്‍ ഡൗണായി ക്രീസിലെത്തിയത് വിരാട് കോലിയായിരുന്നു. നസീം ഷാക്കെതിരെ മനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിയ കോലി പ്രതീക്ഷ നല്‍കിയെങ്കിലും ഷഹീന്‍ അഫ്രീദിയുടെ അടുത്ത ഓവറില്‍ ബൗള്‍ഡായി. അഫ്രീദിയുടെ പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച കോലിയുടെ ബാറ്റില്‍ തട്ടി പന്ത് സ്റ്റംപിളക്കി. ഏഴ് പന്തില്‍ നാലു റണ്‍സുമായി കോലിയും വീണതോടെ ഇന്ത്യ പരുങ്ങലിലായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക