മഴ കാരണം 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭമാന്‍ ഗില്ലും ചേര്‍ന്ന് അടിച്ചെടുത്തെങ്കിലും 20.1 ഓവര്‍ ഇന്ത്യയെ പിടിച്ചു നിര്‍ത്താനും നേപ്പാള്‍ ബൗളര്‍മാര്‍ക്കായി.
പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ പോരാട്ടം ഇന്ത്യന്‍ ടീമിന് കരുതിയത് പോലെ അനായാസമായിരുന്നില്ല. ആദ്യ അഞ്ചോവറിനുള്ളില്‍ തന്നെ മൂന്ന് ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈയയച്ച് സഹായിച്ചപ്പോള്‍ നേപ്പാള്‍ ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ച് ഓപ്പണിംഗ് വിക്കറ്റില്‍ 9.5 ഓവറില്‍ 65 റണ്‍സടിച്ച് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ജീവന്‍ കിട്ടിയ കുശാല്‍ ഭട്കലാണ്(25 പന്തില്‍ 38) തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ചതെങ്കില്‍ അര്‍ധസെഞ്ചുറി നേടിയ ആസിഫ് ഷെയ്ഖും മധ്യനിരയില്‍ സോംപാല്‍ കാമിയും(48), ദീപേന്ദ്ര സിംഗും(29), ഗുല്‍സന്‍ ജായും(23) എല്ലാം ഇന്ത്യക്കെതിരെ മികച്ച പോരാട്ടവീര്യം പുറത്തെടുത്തു.
മഴ കാരണം 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭമാന്‍ ഗില്ലും ചേര്‍ന്ന് അടിച്ചെടുത്തെങ്കിലും 20.1 ഓവര്‍ ഇന്ത്യയെ പിടിച്ചു നിര്‍ത്താനും നേപ്പാള്‍ ബൗളര്‍മാര്‍ക്കായി.
ഏഷ്യാ കപ്പ്: മഴ ഭീഷണി തുടരുന്നു; സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളുടെ വേദി മാറ്റിയേക്കും
ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും നേപ്പാളും ഒരു ഏകദിന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ മത്സരശേഷം വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം ഒപ്പം സെല്‍ഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം ആയി നേപ്പാള്‍ കളിക്കാര്‍ തിരക്ക് കൂട്ടി. എന്നാല്‍ മത്സരം പൂര്‍ത്തിയായശേഷം നേപ്പാള്‍ താരങ്ങളെ അവരുടെ ഡ്രസ്സിംഗ് റൂമിലെത്തി സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം നേപ്പാള്‍ താരങ്ങളെ മെഡല്‍ കഴുത്തിലണിയിച്ചാണ് ആദരിച്ചത്.
കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ നേപ്പാള്‍ ഡ്രസ്സിംഗ് റൂമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഓരോരോ താരങ്ങളുടെ കഴുത്തിലും മെഡല്‍ അണിയിച്ച് ആദരിച്ചു. ഇതിന് പുറമെ നേപ്പാള്‍ താരങ്ങള്‍ക്കെല്ലാം ഓട്ടോഗ്രാഫ് നല്‍കിയും അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തും ഇന്ത്യന്‍ താരങ്ങള്‍ മാതൃക കാട്ടി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് വമ്പന്‍ തോല്‍വി വഴങ്ങിയ നേപ്പാള്‍ ഇന്നലെ ഇന്ത്യയോട് തോറ്റതോടെ സൂപ്പര്‍ സിക്സിലെത്താതെ പുറത്തായിരുന്നു.
