ടോസ് സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ശ്രേയസിന്‍റെ പരിക്കിന്‍റെ കാര്യം വ്യക്തമാക്കിയത്. കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയെന്നും ശ്രേയസിന് നിര്‍ഭാഗ്യവശാല്‍ പുറംവേദന മൂലം ഇന്ന് കളിക്കാനാവില്ലെന്നും രോഹിത് പാക്കിസ്ഥാനെതിരായ ടോസ് നഷ്ടമായശേഷം രോഹിത് പറഞ്ഞു.
കൊളംബോ: ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ആശങ്കയായി ശ്രേയസ് അയ്യരുടെ പരിക്ക്. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനും നേപ്പാളിനുമെതിരായ മത്സരങ്ങളില്‍ കളിച്ചിരുന്നു. എന്നാല്‍ ഇന്ന് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ പരിക്ക് മൂലം ശ്രേയസ് പുറത്തായി.
ടോസ് സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ശ്രേയസിന്‍റെ പരിക്കിന്‍റെ കാര്യം വ്യക്തമാക്കിയത്. കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയെന്നും നിര്‍ഭാഗ്യവശാല്‍ ശ്രേയസിന് പുറംവേദന മൂലം ഇന്ന് കളിക്കാനാവില്ലെന്നും രോഹിത് പാക്കിസ്ഥാനെതിരായ ടോസ് നഷ്ടമായശേഷം രോഹിത് പറഞ്ഞു.
ഈ വര്‍ഷം ആദ്യം പുറത്തേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസിന് ഐപിഎല്‍ പൂര്‍ണമായും നഷ്ടമായിരുന്നു. ഏകദിന ലോകകപ്പില്‍ കളിക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു ശ്രേയസ്. എന്നാല്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമതെ തെളിയിച്ചശേഷമാണ് ശ്രേയസ് ഏഷ്യാ കപ്പ് ടീമില്‍ തിരിച്ചെത്തിയത്.
പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ശ്രേയസ് ഒമ്പത് പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായിരുന്നു. നേപ്പാളിനെതിരെ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചതിനാല്‍ ശ്രേയസിന് ബാറ്റിംഗിനിറങ്ങേണ്ടിവന്നില്ല. ശ്രേയസിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശ്രേയസിന് വീണ്ടും പരിക്കേറ്റത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.
പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
