അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും തിലകിന് ഏഷ്യാ കപ്പ് ടീമിലിടം നേടാനായത് നേട്ടമായി.

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിത എന്‍ട്രിയായി ടീമിലെത്തി ഞെട്ടിച്ച് തിലക് വര്‍മ. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനമാണ് തിലക് വര്‍മക്ക് ഏഷ്യാ കപ്പ് ടീമില്‍ അപ്രതീക്ഷിതമായി സ്ഥാനം നല്‍കിയത്. വിന്‍ഡീസിലെ സ്ലോ പിച്ചുകളില്‍ തുടക്കക്കാരന്‍റെ പതര്‍ച്ചയില്ലാതെ തകര്‍ത്തടിച്ച തിലക് മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്ററുടെ അസാന്നിധ്യത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് ടീമിലും ഏഷ്യാ കപ്പ് ടീമിലും നാലാം നമ്പറില്‍ ഇടം കൈയന്‍ ബാറ്ററായ തിലകിന് അവസരം നല്‍കണമെന്ന് മുന്‍ താരങ്ങളും പരിശീലകരും ആവശ്യപ്പെട്ടിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും തിലകിന് ഏഷ്യാ കപ്പ് ടീമിലിടം നേടാനായത് നേട്ടമായി.

ഫിനിഷറാവാന്‍ സൂര്യ

ടി20 ഫോം ഏകദിനങ്ങളിലെ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിലനിര്‍ത്തിയത് അപ്രതീക്ഷിതമല്ല. സൂര്യക്ക് ഏകദിനങ്ങളില്‍ ഫിനിഷറുടെ റോള്‍ നല്‍കുക എന്നതാണ് ഇന്ത്യന്‍ ടീമിന്‍റെ പുതിയ ലക്ഷ്യം. നാലാമതോ അഞ്ചാമതോ ഇറക്കാതെ ആറാമനായി സൂര്യയെ ഇറക്കി അവസാന 10-15 ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കുക എന്നതിനെക്കുറിച്ചാണ് ടീം മാനേജ്മെന്‍റ് ആലോചിക്കുന്നത്. ര എന്നാല്‍ രാഹുലും ശ്രേയസും തിരിച്ചെത്തുന്നതോടെ സൂര്യകുമാറിനെകൂടി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുക ബുദ്ധിമുട്ടാവും.

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും, ശ്രേയസും തിരിച്ചെത്തി, സഞ്ജുവും ടീമില്‍

ചാഹലിന്‍റെ നിര്‍ഭാഗ്യം

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ തിളങ്ങിയ ചാഹലിന് പക്ഷെ അവസാന മത്സരങ്ങളില്‍ നിറം മങ്ങിയത് തിരിച്ചടിയായി. വിന്‍ഡീസില്‍ തിളങ്ങിയ കുല്‍ദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തിയപ്പോള്‍ ഓള്‍ റൗണ്ട് മികവ് കൂടി കണക്കിലെടുത്ത് അക്സര്‍ പട്ടേലിനെ രണ്ടാം സ്പിന്നറായി സെലക്ടര്‍മാര്‍ ടീമിലെടുത്തു. രവീന്ദ്ര ജഡേജയാണ് മൂന്നാം ടീമിലെ മൂന്നാമത്തെ സ്പിന്നര്‍.

മുകേഷ് കുമാറിനും ഇടമില്ല

വിന്‍ഡീസില്‍ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ അരങ്ങേറി അപൂര്‍വനേട്ടം സ്വന്തമാക്കുകയും മികച്ച പ്രകടനം രാഴ്ചവെക്കുകയും ചെയ്തെങ്കിലും ബുമ്രയും ഷമിയും സിറാജും നയിക്കുന്ന പേസ് പടയില്‍ മുകേഷ് കുമാറിന് ഇടം നേടാനായില്ല. അയര്‍ലന്‍ഡില്‍ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ നാലാം പേസറായി ടീമിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക